Saturday, 11 June 2016

ICT Teaching Aid for Algebraic Identities


സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന അപ്ലിക്കേഷനാണ് ഈ പോസ്റ്റിൽ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്. 

സോഫ്റ്റ് വെയറിൻറെ രണ്ട് വേർഷനുകൾ നൽകിയിട്ടുണ്ട്. 

  • ഉബുണ്ടു 10.04 ൽ പ്രവർത്തിക്കുന്ന ഫയൽ .exe ആണ്. ഇൻസ്റ്റലേഷൻ ആവശ്യമില്ല. 
  •  ഉബുണ്ടു 14.04 ൽ പ്രവർത്തിക്കുന്ന ഫയൽ .deb ആണ്. ഇൻസ്റ്റാൾ ചെയ്ത് Application -> Universal Access എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കാം... 
For Ububuntu 14.04
 For Ububuntu 10.04 

Sunday, 5 June 2016

​ICT Tool for practicing the TextBook questions of 10th maths chapter Circles


പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തുള്ള ചോദ്യങ്ങൾ പരിശീലിക്കുന്നതിനുള്ള ഒരു സോഫ്റ്റ് വെയർ ആണ് ഇത്തവണ കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകനും സ്പന്ദനത്തിൻറെ നല്ല സുഹൃത്തുമായ ശ്രീ പ്രമോദ് മൂർത്തി സർ പരിചയപ്പെയുത്തുന്നത്. 

സോഫ്റ്റ് വെയറിൻറെ രണ്ട് വേർഷനുകൾ നൽകിയിട്ടുണ്ട്. 

  • ഉബുണ്ടു 10.04 ൽ പ്രവർത്തിക്കുന്ന ഫയൽ .exe ആണ്. ഇൻസ്റ്റലേഷൻ ആവശ്യമില്ല. 
  • ഉബുണ്ടു 14.04 ൽ പ്രവർത്തിക്കുന്ന ഫയൽ .deb ആണ്. ഇൻസ്റ്റാൾ ചെയ്ത് Application -> Universal Access എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കാം...
For Ububuntu 14.04

For Ububuntu 10.04

Friday, 27 May 2016

Game Of Chance- സാധ്യതകളുടെ വിനോദം



ഇത്തവണ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വയ്ക്കുന്നത് സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അപ്പ്ലിക്കേഷനാണ്.
ഇതില്‍ ആകെ 7 കളികളാണുള്ളത്. 
എല്ലാം ഇന്ററാക്റീവ് ഗെയിമുകളാണ്. ഓരോന്നും കളിക്കുവാന്‍ പരമാവധി 5 ചാന്‍സു ലഭിക്കും. 
കളി ജയിച്ചാല്‍ ആ കളിയെ അടിസ്ഥാനമാക്കി ഒരു ചോദ്യം ലഭിക്കും. 
പരിശോധിച്ചു നോക്കൂ.... 



കുറിപ്പ്:    10.04 ന്റേത് .exe file ആണ് (double click ചെയ്ത് റണ്‍ ചെയ്താല്‍ മതി ) 
            14.04 ന്റേത് .deb file ആണ് അത് install ചെയ്ത് Application - Universal Access എന്നക്രമത്തില്‍ റണ്‍ ചെയ്യാം..... 
തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുക....... 
Live free..... think Open..... 

Wednesday, 25 May 2016

5 ICT Games based on Arithmetic Progression for std_X (സമാന്തരശ്രേണികള്‍)



പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ  സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഗെയിമുകളാണ് ചുവടെ.  ഈ ഗെയിമുകള്‍ ഉബുണ്ടുവിന്റെ 14.04 വേര്‍ഷനില്‍ പ്രവര്‍ത്തിക്കും. 

Steps to follow
  •  Download the zip file to your desktop extract it 
  • open the folder M_G and give permission to the shell file gq.sh and run it in Terminal by giving your root password. 
  • After installation restart the system and run 
  • Application - UniversalAccess - maths_games_AP 


OS : 14.04 or higher.......... 

Wednesday, 27 April 2016

SSLC Result 2016



SSLC ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ലഭ്യമാകുന്ന വിവിധ സൈറ്റുകളുടെ ലിങ്ക് ചുവടെ...

Click here for shool codes

Click Here For MARVel's SSLC Result Analyser (Windows Access Database) to make a detailed Analysis of your school's SSLC Result.
Helpfile

SSLC Result of TSS Vadakkangara

ചുവടെ നല്‍കിയിരിക്കുന്ന   രീതികളിലും ഫലമറിയാം.


Friday, 15 April 2016

NMMS ന് അർഹരായ കുട്ടികളുടെ വിവരങ്ങൾ നൽകണം

2016-17 അധ്യയന വർഷത്തിലെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) ന് അർഹരായ കുട്ടികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്കൂളുകളിൽ നിന്നും പ്രഥാനധ്യാപകർ മുഖേന ശേഖരിച്ച് ഐ.ടി@സ്കൂളിൻറെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോർമാറ്റിൽ രേഖപ്പെടുത്തണം.

അവസാന തിയ്യതി 20.05.2016

സർക്കുലർ ഇവിടെ നിന്നും Downlad ചെയ്യാം


Thursday, 14 April 2016

SSLC Result Analyser

A comprehensive result analysing application 
by Sri M N Pramod Moorthy

ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ് ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).

SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും (http://keralaresults.nic.in/നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുകഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് പെയ്സ്റ്റ് ചെയ്ത് confirmചെയ്തുകഴിഞ്ഞാല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകുംപിന്നീട് അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.

First important thing to do :

  • SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക

Wednesday, 30 March 2016

PhoQuiz: GQuizMaker v2.0



QUIZ MAKER എന്ന പേരില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ മുമ്പ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആദ്യ വേര്‍ഷനില്‍ ടെക്‌സ്റ്റ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെങ്കില്‍ ഈ പുതിയ വേര്‍ഷനില്‍ ചിത്രങ്ങളും അവയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. 
  • ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറിലെ ഡെസ്ക‌ടോപ്പില്‍ Extract ചെയ്ത് ഇതിനുള്ളിലെ gq.sh എന്ന ഫയലിന് പെര്‍മിഷന്‍ നല്‍കി ഡബിള്‍ ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ വഴി പ്രവര്‍ത്തിപ്പിക്കുക. 
  • Root Password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക. 
  • Application -> Accessaries -> Pho Quiz Image based Quiz Making Software വഴി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
  • തുറന്ന് വരുന്ന ജാലകത്തിലെ Create New Database എന്ന റേഡിയോ ബട്ടണ്‍ വഴി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം. 
  • ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ Quiz Masterന് അനുയോജ്യമായ Username, Password ഇവ തിരഞ്ഞെടുക്കാനാവശ്യപ്പെടും . നമുക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുക. 
  • തുടര്‍ന്ന് ക്വിസ് പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ Username,  Password എന്നിവയാണ് നല്‍കേണ്ടത്. 
  • Use Existing Database എന്നതുപയോഗിച്ച് ക്വിസ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷിച്ച് അഭിപ്രായങ്ങളറിയിക്കാന്‍ മറക്കരുത് 

click here to download PhoQuiz: GQuizMaker v2.0

Thursday, 3 March 2016

Easy Multiplication - Venetian Squares method for multiplication - (Lattice Multiplication)

ഗുണനക്രിയ രസകരമാക്കുവാനുള്ള വെനീഷ്യൻ ചതുരങ്ങളുപയോഗിച്ചുള്ള ഒരു പഠിപ്പിക്കൽ വീഡിയോ കാണാനിടയായപ്പോൾ
അതിനെ അടിസ്ഥാനമാക്കി    കുണ്ടൂർകുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂർത്തി  സർ തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയർ ആണു ചുവടെ നൽകിയിട്ടുള്ളത്. 


  • .tar ഫയൽ Download ചെയ്ത് നിങ്ങളുടെ Desktop ലേക്ക് Extract ചെയ്യുക. 
  • .sh ഫയലിൽ ക്ലിക്ക് ചെയ്ത് Run in terminal വഴി ഇന്സ്റ്റാൾ ചെയ്യുക.
  • ഇൻസ്റ്റലേഷനു ശേഷം Application - Accessories - easy_multiplication എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാം...
  • ഈ ഫയൽ ubuntu വിൻറെ എല്ലാ വേർഷനിലും പ്രവർത്തിക്കും

അഭിപ്രായങ്ങൾ comment ചെയ്യുമല്ലോ....



Lattice Multiplication നെ കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള ലിങ്ക് നോക്കുക
https://en.wikipedia.org/wiki/Lattice_multiplication

Lattice Multiplication ൻറെ വീഡിയോ കാണാം
 Video of Lattice Multiplication