Showing posts with label kalolsavam software. Show all posts
Showing posts with label kalolsavam software. Show all posts

Saturday, 27 August 2016

PrintCert - a certificate customizer




സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCert എന്ന ഒരു സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചുനോക്കൂ.. 
 ഇതില്‍ നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു. 


പ്രവര്‍ത്തന ക്രമം : 

 1.Certificate_Printer.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക 
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല്‍ rght clk ചെയ്ത് execute permission tick ചെയ്യുക. 
3.തുടര്‍ന്ന് gq.sh എന്ന ഫയല്‍ dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്കി install ചെയ്യുക 
4.ഇപ്പോള്‍ Desktop ല്‍ PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും. 
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത "participants.csv" എന്ന ഫയല്‍ paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക 
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം


Customization of the Certificate : 

 1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക 
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക 
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക


Monday, 15 August 2016

Kalolsavam Software


സ്കൂൾ കലോത്സവ നടത്തിപ്പ് സുഗമമാക്കുന്നതിനു സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ പങ്ക് വെക്കുന്നത്. 
Ubuntu 14.04 ൽ പ്രവർത്തിക്കുന്നതാണ് ഈ സോഫ്റ്റ് വെയർ.
Mysql backend ആവശ്യമായതിനാൽ ഇൻസ്റ്റലേഷൻ ഫയലിനോടൊപ്പം തന്നെ അത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ സ്പന്ദനത്തിൻറെ പ്രിയ സുഹൃത്ത് ശ്രീ പ്രമോദ് മൂർത്തി സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് Help File വായിച്ച് മനസ്സിലാക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ചെയ്യുമല്ലോ...

Thursday, 20 August 2015

School Kalolsavam : Ubuntu based software




സ്കൂള്‍ കലോല്‍സവ നടത്തിപ്പിന് ഏറെ സഹായകമാകുന്ന ഒരു സോഫ്റ്റ്‌വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  അയച്ചു തന്നിരിക്കുന്നു. 

Open oofice spreadsheet / Libre office spreadsheet ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വയറിന് പ്രത്യേക ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല.
സോഫ്റ്റ് വെയറിന്റെ കൂടെ  അതിനെ പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും നല്‍കിയിരുക്കുിന്നു.  .
ഫയലുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം


for more details contact Pramod Moorthy Sir: 9496 352140


മുമ്പ് പോസ്റ്റ് ചെയ്ത Sports Software ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം