Showing posts with label ghssputhoor. Show all posts
Showing posts with label ghssputhoor. Show all posts

Wednesday, 11 October 2017

News 17 GHSS Puthoor - Special News on Jalian Walabag.


 പാഠഭാഗങ്ങളെ വിദ്യാർത്ഥികളിലേക്ക് അനായാസം പകർന്നു നൽകുവാൻ സഹായിക്കുന്ന വിധം  ദൃശ്യ വിഭവങ്ങൾ നൂതനമായ രീതിൽ ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ പുത്തൂർ ജി എച്ച് എസ് എസ്സിലെ ഒരു കൂട്ടം കുട്ടികളും അധ്യാപകരും. News 17 എന്ന പേരിൽ തുടക്കം കുറിച്ച സ്കൂൾ ചാനലിലൂടെ വാർത്താ രൂപത്തിലും മറ്റും തയ്യാറാക്കിയ പാഠഭാഗങ്ങളെ അവതരിപ്പിക്കുകയാണിവർ. സാമൂഹ്യ ശാസ്ത്രത്തിലെ ജാലിയൻവാലാബാഗിനെ കുറിച്ചുള്ള  വിവരങ്ങളാണ് ഒരു വാർത്തയുടെ രൂപത്തിൽ ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനു നേതൃത്വമേകിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ പ്രദീപ് സർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അരുൺകുമാർ സർ  അടക്കമുള്ള അധ്യാപകരെയും ഈ ടീമിലെ മിടുക്കരായ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു.. ഇത്തരത്തിലുള്ള പഠനവിഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനുള്ള ഇവരുടെ വലിയ മനസ്സിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.