Showing posts with label school election. Show all posts
Showing posts with label school election. Show all posts

Sunday, 31 July 2016

School Election Software by M A Rasack Vellila


സ്കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ് നൂതനമായ രീതിയിൽ നടത്താൻ സഹായകമാകുന്ന ഒരു സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് കോ ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞടുപ്പ് നടത്തുവാൻ സാധിക്കും. Ms office access 2007 ഉപയോഗിച്ചാണ് ഈ സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നത്.

ഞങ്ങളുടെ സ്കൂളിൽ 11 ബൂത്തുകളിലായി 1702 കുട്ടികൾ വോട്ട് ചെയ്തു. 3 ക്ലാസുകൾ ഒരു ബൂത്തിൽ എന്ന രീതിയിൽ. കമ്പ്യൂട്ടറുകളുടെ ലഭ്യതക്കനുസരിച്ച് ഇതിൽ മാറ്റം വരുത്താം. 

ക്ലാസ് ടീച്ചർ നൽകിയ വോട്ടേഴ്സ് സ്ലിപ്പുമായി ബൂത്തിലെത്തിയാണ് വിദ്യാർത്ഥികൾ വോട്ട് ചെയ്തത്. പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ 4 ഉദ്യോഗസ്ഥൻമാരാണ് (കുട്ടികൾ) ഓരോ ബൂത്തിലേക്കും നിയോഗിക്കപ്പെട്ടത്. ഒന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറെ വോട്ടേഴ്സ് ലിസ്റ്റ് (അറ്റൻറൻസ് റെജിസ്റ്റർ) പരിശോധിച്ച് ഐഡൻറിഫൈ ചെയ്തു. രണ്ടാമത്തെ പോളിംഗ് ഓഫീസർ റജിസ്റ്ററിൽ ഒപ്പ് വെപ്പിച്ചു. മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് തിരികെ വാങ്ങി കമ്പ്യൂട്ടർ കീ ബോർഡ് ഉപയോഗിച്ച് സോഫ്റ്റ് വെയർ വോട്ടിങ്ങിനു സജ്ജമാക്കി. മൌസ് ഉപയോഗിച്ച് വോട്ടർ നാലു വോട്ടുകളും പൂർത്തിയാക്കിയപ്പോൾ ബീപ് ശബ്ദത്തോടെ സോഫ്റ്റ് വെയറിൻറെ മെയിൻ വിൻഡോയിലേക്ക് മടക്കം...
പോളിംഗ് ഓഫീസർ എൻറർ കീ പ്രസ് ചെയ്ത് നിശ്ചിത കോഡ് നൽകിയാൽ അടുത്ത വോട്ടറുടെ ഊഴം...