പത്താം തരം കേരള പാഠാവലി - ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥയുമായി ബന്ധപ്പെട്ട പഠനവിഭവമാണ് ഇവിടെയുള്ളത്. പാഠഭാഗത്തിന്റെ പ്രവേശക പ്രവര്‍ത്തനത്തിന്
സഹായകമായ പ്രസന്റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ വടക്കാങ്ങര ടി എസ് എസ്സിലെ മലയാളം അധ്യാപകൻ ശ്രീ വി സി സുരേഷ് പങ്കു വെക്കുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കുമല്ലോ...
ടിഎസ്എസ് വടക്കാങ്ങര മലയാള വിഭാഗം തയ്യാറാക്കിയപത്താം തരം മലയാളം കേരള പാഠാവലിയിലെ കുമാരനാശാന്‍റ നളിനി കാവ്യത്തിലെ പ്രിയദര്‍ശനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ആ വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിൽ വടക്കാങ്ങര ടിഎസ്എസ്സിലെ മലയാളം അധ്യാപകൻ ശ്രീ സുരേഷ് വി സി പങ്കു വെക്കുന്നത് മലയാളം കേരള പാഠാവലി പത്താംതരം യൂണിറ്റ് ഒന്നിലെ ലക്ഷ്മണസാന്ത്വനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരമാണ്. ഈ പഠന സഹായിക്ക് സംഗീത സംവിധാനം ചെയ്തതും ആലാപനം നിർവ്വഹിച്ചിരിക്കുന്നതും സുരേഷ് സർ തന്നെയാണ്.
ഈ വീഡിയോ കാണുക... പങ്കു വെയ്ക്കുക... കൂടാതെ മനസ്സു തുറന്ന് കമൻറ് ചെയ്യുക എന്ന അപേക്ഷയുടെ നിങ്ങൾക്ക് സമർപ്പിക്കുന്നു.
പത്താം തരം മലയാളം കേരള പാഠാവലിയിലെ കുമാരനാശാന്‍റ നളിനി കാവ്യത്തിലെ പ്രിയദര്‍ശനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരമാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂൾ (ടി എസ് എസ് വടക്കാങ്ങര) മലയാള വിഭാഗമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ സുരേഷ് വി സി യാണ് ആലാപനവും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാകപരും ഈ ഉദ്യമത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായ നിർദ്ദേശങ്ങൾ ചുവടെ കമൻറ് ബോക്സിൽ പ്രതീക്ഷിക്കുന്നു.