
Digital Text Book ന് ശേഷം മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജാഫറലിയുടെ അടുത്ത സംരംഭമായ Interactive Question Paper ഇവിടെ പങ്കുവെക്കുന്നു.
എട്ടാം ക്ലാസിലെ ഇപ്പോഴത്തെ അറബിക് ടെക്സ്റ്റ് നിലവിൽ വന്നതിന് ശേഷമുള്ള എല്ലാവർഷത്തേയും ഫസ്റ്റ് ടേമിലെ ചോദ്യപേപ്പറുകൾ പരമ്പരാഗത രീതിയിൽ ക്ലാസിൽ ചർച്ച ചെയ്യുന്നതിന് പകരം കുട്ടികൾക്ക് രസകരമായി Interactive രീതിയിൽ ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകും.
മറ്റു ക്ലാസുകളിലേയും ടേമുകളിലേയും ചോദ്യ പേപ്പറുകൾ പണിപ്പുരയിലാണ്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ