A comprehensive result analysing application
by Sri M N Pramod Moorthy
ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ് ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).
SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും (http://keralaresults.nic.in/) നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക. ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് പെയ്സ്റ്റ് ചെയ്ത് confirmചെയ്തുകഴിഞ്ഞാല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട് അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.
First important thing to do :
- SSLC_Result_Analyser_2016_by_
TSNMHSKK.ots എന്ന ഫയല്‍open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക - നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കിOK ബട്ടുണകള്‍ കൊടുത്ത് അപ്ലികേഷന്‍ close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍Enable Macro എന്ന ബട്ടണ്‍ ക്ലിക്കുക.
- ഇത്രയും ചെയ്ത് close & open ചെയ്യുന്നതോടെ താഴെ കാണുന്ന ഡയലോഗ് പ്രത്യക്ഷമാകുന്നു.
- Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
(http://keralaresults.nic.in/ sslcdob2015/sslc.htm) എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍
മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കുക. സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക). ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്കുക.
- ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക.
- Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍paste ചെയ്യുക.
Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, Confirm the Dataഎന്ന ബട്ടണില്‍ ക്ലിക്കുക.
എനി മറ്റു ബട്ടണുകള്‍ ഉപയോഗിച്ച് താഴെ പറയുന്ന വിവരങ്ങളുടെ
pdf report കള്‍ ദൃശ്യമാക്കാം.
- List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
- List of NHS ( അയോഗ്യരായവരുടെ പട്ടിക )
- Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
- Division wise result
- First Language wise result
- Individual Result
- Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )
- All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
- Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)
- Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)A+, B+, C+, D+ ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഡാറ്റ ഉപയോഗിച്ച് പരീക്ഷിക്കുക......... തെറ്റുകുറ്റങ്ങളുണ്ടങ്കില്‍ ദയവായി അറിയിക്കുക......മറ്റു നിര്‍ദ്ദേശങ്ങള്‍ നല്കുക........
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...