Showing posts with label M N Pramod moorthy. Show all posts
Showing posts with label M N Pramod moorthy. Show all posts

Tuesday, 1 May 2018

GamFgallery (GUI for fgallery)

by

M N Pramod Moorthy 


ഇത്തവണത്തെ ICT പരിശീലനത്തിന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌ വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുവാനുള്ള ഉപായത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഇതിന് ഒരു user friendly ആയ GUI എങ്ങിനെയുണ്ടാക്കാമെന്ന് ആലോചിച്ചത്. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍.

fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് rgtclk-OpenwithGdebiPackageInstaller ഉപയോഗിച്ച് install ചെയ്യുക.
Click Here To Download fgamgallery_0.0-1_all.deb  

(system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. പരിശീലന സമയത്ത് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും)

GamFgallery തുറക്കുവാന്‍
Application - Graphics - fgamgallery 
എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.


Opening Window
​ഇതില്‍ Try IT ല്‍ ക്ലിക്കുക

​അപ്പോള്‍ തുറന്നുവരുന്ന ഈ ജാലകത്തിലെ
"ചിത്രമുള്ള ഫോള്‍ഡര്‍ തുറക്കുക" എന്നത്ല്‍ ക്ലിക്കുക.

​ഇപ്പോള്‍ ആ ഫോള്‍ഡറിലെ ചിത്രങ്ങളുടെ file names ഒരു നീലക്കള്ളിയില്‍ ദൃശ്യമാകും.
ഈ filename ല്‍ ക്ലിക്കിയാല്‍ ആ ചിത്രത്തിന്റെ തലക്കട്ട്/വിവരണം  എന്നിവ ചേര്‍ക്കുവാനുള്ള വെള്ളക്കള്ളി ലഭിക്കും.

​അതില്‍ ആവശ്യമായകാര്യം ടൈപ്പി (copy-paste ഉം ഉപയോഗിക്കാം), താഴെയുള്ള "തലക്കെട്ട്/വിവരണം" എന്ന ബട്ടണില്‍ ക്ലിക്കുക.
ഇങ്ങിനെ ആവശ്യമായ ചിത്രങ്ങള്‍ക്കെല്ലാം ചെയ്യുക.
തുടര്‍ന്ന്
​ജാലകത്തിന്റെ അടിയിലെ
"ഗാലറി തയ്യാറാക്കാം" എന്ന ബട്ടണില്‍ ക്ലിക്കുക.
Terminal Process കഴിഞ്ഞ് HTML ഫയല്‍ തുറന്നുവരുന്നതുവരെ കാത്തിരിക്കുക

If it is useful plz share ......
send suggestions....

Friday, 5 January 2018

ഗണിത ശാസ്ത്ര പഠനത്തിന് ചില ആപ്പുകൾ - Apps for Mathematics

Updated on 12.01.17



കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബ് ശ്രീ പ്രമോദ് മൂർത്തി സാറിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ചില ആപ്പുകളാണ് ഇവിടെ പങ്കു വെക്കുന്നത്. നിങ്ങളുടെ സ്മാർട്ട്  ഫോണിൽ അവ ഡൌൺലോഡ് ചെയ്ത്  ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു നോക്കൂ....

Sunday, 3 December 2017

Area of a Triangle - Heron's Formula


Heron ന്റെ വിഖ്യാതമായ സൂത്രവാക്യത്തിന്റെ 4 വ്യത്യസ്ത തെളിവുകള്‍ ശേഖരിച്ച് ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂർക്കുന്ന് ടി എസ് എൻ എം ഹൈസ്കൂളിലെ മാത്സ് ക്ലബ്ബ്. 9, 10 ക്ലാസുകളിൽ ഈ സൂത്രവാക്യങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൾ ഉണ്ട് എന്നതിനാൽ ഇത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും. കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബിനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി...

Friday, 30 June 2017

GEOGEBRAIC SOLTUTIONS _ TEXT BOOK QUESTIONS _ CHAPTER 2 MATHEMATICS - STANDARD 9 _ FRACTIONS


ഭിന്നസംഖ്യകള്‍: പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് ജിയോജിബ്ര

ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന 2-)o അദ്ധ്യായത്തിലെ പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് ജിയോജിബ്ര ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തയ്യാറാക്കിയ ആപ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഗണിത ക്ലബ്ബ് പങ്കു വെക്കുന്നത്. ഈ ഉദ്യമത്തിന്‍റെ ഭാഗമായവര്‍ക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു...
ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് ചെയ്യാം

Installation

  • Download the .tar.gz file to your Desktop
  • Open the extracted folder
  • Right click the file Installer.sh and give Executive permission
  • Double click and select Open In TERMINAL

To Run

  • Application -> Universal Access -> maths_09_chapter_02

Don't save the Geogebra file after use... (CLOSE Without Save )

Click Here To Download

Thursday, 29 June 2017

Digital Protractor, A GeoGebra Application



കോണമാപിനിയുടെ ഡിജിറ്റല്‍ സാധ്യത പരീക്ഷിക്കുന്ന ഒരു ജിയോജിബ്രാ ആപ്പ് ആണ് ഈ പോസ്റ്റില്‍ പങ്കു വെക്കുന്നത്. കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി ടി ക്ലബ്ബാണ് ഈ ആപ്പ് രൂപകല്‍പന ചെയ്തത്. 
 ഉപയോഗിച്ച് അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുമല്ലോ

How to Install

  •  Download the Digital_Protractor.tar.gz file to your Desktop. 
  •  Extract it there only... 
  • Open the extracted folder and give execute permission to the freedom.sh file... 
  •  After installation, run by Application -> Education -> ICT Protractor


Thursday, 22 June 2017

പരപ്പളവുകള്‍: പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം ജിയോജിബ്രയിലൂടെ

ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ പരപ്പളവുകള്‍ എന്ന അദ്ധ്യായത്തിലെ മുഴുവന്‍ പരിശീലന പ്രശ്നങ്ങളുടെയും (20 എണ്ണം) നിര്‍ദ്ധാരണം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ജിയോജിബ്ര ഫയലുകള്‍ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് സ്കൂളിലെ അധ്യാപകര്‍. ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് Download ചെയ്യാം.



Installation :

Monday, 23 January 2017

Vidyajyothi - SSLC Intensive learning materials (വിദ്യാജ്യോതി) by DIET Thiruvananthapuram


       എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി പഠന സഹായികളാണ് ഈ പോസ്റ്റിലുള്ളത്. കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻറെ ICT Version ഉം ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു. 

Thursday, 12 January 2017

App to practice the questions in Orukkam 2017 - English


  The English Club of  TSNM HSS Kundurkunnu has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
  This app lets the student to practice the questions in a user interface .  there are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI window.


The arrow marks seen on the top of the windows take you to the next question and previous questions

Questions are based on phrasal verbs, prepositions, editing, reported speech etc.

If the student type or select the wrong answer the app will indicate it with red color and give him an error message.
Try it.....

Supporting OS : Edubuntu [ >=14.04 ]

how to install :
  • download the .deb file  (click here to Download)
  • install it with double click
  • run from Application - Education - Orukkam

Friday, 6 January 2017

Soochakangal_Chitrangal (Mathematics Std 10)


പത്താം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വെക്കുന്നത്.

Tuesday, 3 January 2017

Median Calculator for 10th Std Mathematics / Statistics

Displaying m.png 
     പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവും വിധം വിഭാഗങ്ങളില്ലാത്തതും ഉള്ളതുമായ രണ്ട്തരം ആവൃത്തിപ്പട്ടികകളുടെയും മീഡിയന്‍ [മധ്യമം] കണക്കാക്കുന്നത് പരിശീലിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് ഈ പോസ്റ്റിലൂടെ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്.
മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി....

Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് 
Application -> Education -> Statistics_10 എന്ന ക്രമത്തിലാണ് തുറക്കുന്നത്..

Click Here To Download (statistics-10_0.0-1_all)

Saturday, 24 December 2016

ELiSA the e-speaking Dictionary software



Ubuntu വില്‍ ഉപയോഗിക്കാവുന്ന ഒരു Speaking Dictionary software ആണ് ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സോഫ്റ്റ് വെയറിന്‍റെ പ്രത്യേകതകളും ഉപയോഗക്രമവുമെല്ലാം ചുവടെ നല്‍കിയിട്ടുണ്ട്.

Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു "സംസാരിക്കുന്ന നിഘണ്ടു" 
മറ്റൊരു സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍ മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും ഇതില്‍ നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. 
( http://olam.in/open/enml/ )

 ഈ ജാലകത്തില്‍ 9 ടാബുകളുണ്ട് 
 1. Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം 
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം, ഇംഗ്ലീഷ്, കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍ 
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട prepositions ന്റെ ഉച്ചാരണവും ഉപയോഗവും 
4. Antonyms : വിപരീത പദങ്ങളുടെ പദാവലി 
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍ 
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം 
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല] 
 8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ 
 9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി " വാക്കുകള്‍

ജാലകത്തിലെ മെനുകള്‍ 
 1. File Menu : About, Exit എന്നീ 2 ഓപ്ഷലുകള്‍ ലഭിക്കുന്നു 
 2.Voices Menu : Male(ആണ്‍), Female(പെണ്‍) ശബ്ദങ്ങള്‍ കൂടാതെ STOP VOICE എന്ന ഓപ്ഷനും 
 3. Pitch of Voice : ശബ്ദത്തിന്റെ സ്ഥായി ക്രമീകരക്കാന്‍ 4. Speed of Speech : ഉച്ചാരണത്തിന്റെ വേഗത ക്രമീകരിക്കാന്‍ 
 5. Other Attributes : Espeak ലെ മറ്റു ചില പ്രധാന ശബ്ദസവിശേഷതകള്‍ 
 6. Speaking OLAM Dictionary : ശ്രീ.കൈലാസ് നാഥ് തയ്യാറാക്കിയ 2 ലക്ഷത്തിലധികം വാക്കുകളുള്ള സ്വതന്ത്ര ഇംഗ്ലീഷ്-മലയാളം നിഘണ്ടു 
 7. http://www.mso.anu.edu.au/~ralph/OPTED/ എന്ന eng-eng dictionary [+2 lakh words with meaning] 

 ഇന്‍സ്റ്റലേഷന്‍ : 
1  mysq_1-2_all.deb എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്കി Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക   

2.  elisa_0.0.3-1_all.deb  എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്കി Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക  .



പ്രവര്‍ത്തിപ്പിക്കാന്‍


  • Application–> Education -> Elisa എന്ന ക്രമത്തില്‍ തുറക്കുക 
  •  ഏതെങ്കിലും Tab ല്‍ ക്ലിക്കുമ്പോള്‍ Inline image 3
Query failed:SQL error or missing database എന്ന  സന്ദേശം വരികയാണെങ്കില്‍ OK ക്ലിക്ക് ചെയ്ത് ഒരിക്കല്‍കൂടി Alphabets എന്ന Tab ക്ലിക്ക് ചെയ്ത് തുടരുക... 



 Note : Espeak voice synthesizer ല്‍ Robotic Voice ആണ് ഉപയോഗിച്ചിരിക്കുന്നത്....  

Supporting OS : Edubuntu [ >= 14.04]
Try it and share if it is useful.... 
Send your feedbacks and suggestions and Bug Reports as comments... 


Friday, 9 December 2016

POLYNOMIALS - STUDY MATERIALS FOR TEXT BOOK ACTIVITIES PREPARED IN GEOGEBRA - STNADARD 10 - MATHEMATICS-


പത്താം ക്ലാസ്സ്  ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളിലെ ബഹുപദങ്ങള്‍ എന്ന ഭാഗം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകളും ജിയോജിബ്ര ഫയലുകളുമാണ് ഈ പോസ്റ്റില്‍. 
 ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് ആണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.  ഗണിതക്ലബ്ബിനും പ്രമോദ് മൂര്‍ത്തി സാറിനും സ്പന്ദനം നന്ദിയും കടപ്പാടും അറിയികുന്നു.

Geogebra File
---------------------------------------------------------------------------------------------------------------------
Note: Sri Pramod Moorthy has shared some video lessons on Polynomials. These videos are based on the activities in Mathematics for Class 10 in kerala syllabus

Friday, 2 December 2016

Question Bank in Geogebra Format - Mathematics - Std X


ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം. 
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍ സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍. 
 ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍, പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ്


ഉപയോഗിക്കല്‍ :
  •  Question Bank.ggb എന്ന ഫയല്‍ തുറക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
  • Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്. Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക. 
  •  400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം.... 
 NB : ഈ അപ്ലിക്കേഷന്‍ രൂപകല്പന ചെയ്യുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു... ചോദ്യങ്ങലെല്ലാം മുകളില്‍ സൂചിപ്പിച്ച സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ചവയാണ്...



Friday, 25 November 2016

Standard 10 - Mathematics -Answer to the Questions in page 216 & 220- Video, geogebra and gif files


ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തുരങ്ങളുടെ വീഡിയോ, ജിയോജിബ്രാ, ജിഫ് ഫയലുകൾ എന്നിവയാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്. ഇതേ പാഠഭാഗത്തിലെ മറ്റു ചോദ്യങ്ങളുടെ ഉത്തരങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് നിങ്ങൾ പ്രയോജനപ്പെടുത്തിയിരിക്കുമെന്ന് കരുതുന്നു.



ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.....


Friday, 18 November 2016

Standard 10 - Mathematics -Answer to the Questions in page 210- Video, geogebra and gif files


     പത്താം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിലെ പേജ്  205 ലെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളും മുമ്പ് പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. അതിൻറെ തുടർച്ചയായി പേജ് 210 ലെ പ്രവർത്തനങ്ങളുടെ വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളും ഈ പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് കുണ്ടൂർക്കുന്ന് ടിഎസ്എൻഎം സ്കൂളിലെ ഗണിത ക്ലബ് . ഗണിത ക്ലബ്ബിനും അവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി.... ഫയലുകൾ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

Video Files


Geogebra Files

gif image Files





More Resources from Sri Pramod Moorthy

Tuesday, 15 November 2016

Standard 10 - Mathematics -Answer to the Questions in page 205 - Video, geogebra and gif files

     പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന ഭാഗത്തിലെ (page 205) പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളുമാണ് ഈ പോസ്റ്റിലൂടെ കുണ്ടൂർക്കുന്ന ടിഎസ്എൻഎം സ്കൂളിലെ ഗണിത ക്ലബ് പങ്കു വെക്കുന്നത്. ഗണിത ക്ലബ്ബിനും അവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി....



ഫയലുകൾ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.


Video Files

Geogebra Files

gif image Files

More Resources from Sri Pramod Moorthy

Wednesday, 9 November 2016

Radical Simplifier - ICT teaching aid



റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിക്കുവാനും സഹായകമാകുന്ന തരത്തില്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ സി റ്റി അധ്യാപക പരിശീലന സഹായിയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് ഈ പോസ്റ്റിലൂ‍ടെ പങ്കു വെക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി....

ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. 
ِApplication ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comment ബോക്സില്‍ കുറിക്കുക



Download Radical Simplifier


More Resources from Sri Pramod Moorthy

Saturday, 5 November 2016

Tangent - Answers of Questions on page 169 & 170 - Mathematics Std X

   
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ തൊടുവരകൾ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ gif, geogebra, video ഉത്തരങ്ങളാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്.
ഫയലുകൾ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....



More Resources from Sri Pramod Moorthy
---------------------------------------------------------------------------------------------------------

Note: Through this post Sri Pramod Moorthy is sharing the gif, video and geogebra files explaining how to answer the questions on Page 169 and 170 in Mathematics Text of Class 10.

Tuesday, 25 October 2016

mathemagifs - SOFTWARE FOR EXPLAINING TANGENTS WITH GIFs


 
     
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന ubuntu 14.04 (or above) ൽ പ്രവർത്തിക്കുന്ന   ഒരു സോഫ്ട്‌വെയറാണ് പാലക്കാട്  കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. 
    കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു.

പ്രവര്‍ത്തിന രീതി..
  • ചുവടെ ലിങ്കിൽ നിന്ന് mathemagifs-x-7-1_0.0-1_all എന്ന ഫയൽ Download ചെയ്ത് Install ചെയ്യുക.
  • Application - Education - mygi 4 എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക
 Click here to download software (mathemagifs-x-7-1_0.0-1_all )


  • പേജ് 156 ലെ അവസാന ചോദ്യത്തിൻറെ geogebra file ചുവടെ ലിങ്കിൽ നിന്ന് ലഭിക്കും.  geogebra file പ്രവർത്തിക്കുമ്പോൾ മൌസ് സ്ക്രോൾ ചെയ്യാതിരിക്കുക. സേവ് ചെയ്ത് (save as) ഉപയോഗിക്കുന്നതാണ് അഭികാമ്യം
 Click here to download geogebra file

പ്രമോദ് മൂർത്തി സാർ തയ്യാറക്കിയ കൂടുതൽ പഠന വിഭവങ്ങൾ

Friday, 14 October 2016

തൊടുവരയും വ്യാസവും.... ICT പഠന സഹായി

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ഏഴാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ ഒരു പ്രധാന തത്വം - വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ്- എന്ന തത്വം കുട്ടികള്‍ക്ക്  എളുപ്പത്തില്‍ ഗ്രഹിക്കുവാൻ സഹായിക്കുന്ന gif ഫയല്‍, geogebra file ,video എന്നിവയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിൻറെ നേതൃത്വത്തിലുള്ള കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Download....>>>>