Ubuntu വില്‍ ഉപയോഗിക്കാവുന്ന ഒരു Speaking Dictionary software ആണ് ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സോഫ്റ്റ് വെയറിന്‍റെ പ്രത്യേകതകളും ഉപയോഗക്രമവുമെല്ലാം ചുവടെ നല്‍കിയിട്ടുണ്ട്.
Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന ഒരു "സംസാരിക്കുന്ന നിഘണ്ടു"
മറ്റൊരു സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍
മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ്
വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും ഇതില്‍
നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.
( http://olam.in/open/enml/ )ഈ ജാലകത്തില്‍ 9 ടാബുകളുണ്ട്
1. Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം, ഇംഗ്ലീഷ്, കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല]
8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി " വാക്കുകള്‍
ജാലകത്തിലെ മെനുകള്‍
1. File Menu : About, Exit എന്നീ 2 ഓപ്ഷലുകള്‍ ലഭിക്കുന്നു
2.Voices Menu : Male(ആണ്‍), Female(പെണ്‍) ശബ്ദങ്ങള്‍ കൂടാതെ STOP VOICE എന്ന ഓപ്ഷനും
3. Pitch of Voice : ശബ്ദത്തിന്റെ സ്ഥായി ക്രമീകരക്കാന്‍ 4. Speed of Speech : ഉച്ചാരണത്തിന്റെ വേഗത ക്രമീകരിക്കാന്‍
5. Other Attributes : Espeak ലെ മറ്റു ചില പ്രധാന ശബ്ദസവിശേഷതകള്‍
6. Speaking OLAM Dictionary : ശ്രീ.കൈലാസ് നാഥ് തയ്യാറാക്കിയ 2 ലക്ഷത്തിലധികം വാക്കുകളുള്ള സ്വതന്ത്ര ഇംഗ്ലീഷ്-മലയാളം നിഘണ്ടു
7. http://www.mso.anu.edu.au/~ralph/OPTED/ എന്ന eng-eng dictionary [+2 lakh words with meaning]
ഇന്‍സ്റ്റലേഷന്‍ :
1 mysq_1-2_all.deb എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്കി Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക
2. elisa_0.0.3-1_all.deb എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്കി Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക .
പ്രവര്‍ത്തിപ്പിക്കാന്‍ :
- Application–> Education -> Elisa എന്ന ക്രമത്തില്‍ തുറക്കുക
- ഏതെങ്കിലും Tab ല്‍ ക്ലിക്കുമ്പോള്‍
Note : Espeak voice synthesizer ല്‍ Robotic Voice ആണ് ഉപയോഗിച്ചിരിക്കുന്നത്....
Supporting OS : Edubuntu [ >= 14.04]
Try it and share if it is useful....
Send your feedbacks and suggestions
and Bug Reports as comments...
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...