Friday, 2 December 2016

Question Bank in Geogebra Format - Mathematics - Std X


ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം. 
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍ സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍. 
 ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍, പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ്


ഉപയോഗിക്കല്‍ :
  •  Question Bank.ggb എന്ന ഫയല്‍ തുറക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
  • Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്. Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക. 
  •  400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം.... 
 NB : ഈ അപ്ലിക്കേഷന്‍ രൂപകല്പന ചെയ്യുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു... ചോദ്യങ്ങലെല്ലാം മുകളില്‍ സൂചിപ്പിച്ച സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ചവയാണ്...



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...