ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം (Resource wealth of India)
ഇന്ത്യയുടെ ഭൗതിക ഭൂമിശാസ്ത്രം വൈവിധ്യങ്ങൾ നിറഞ്ഞതാണ് എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ നമ്മുടെ രാജ്യം വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും അനുഗ്രഹീതമാണ് എന്ന് മനസ്സിലാക്കുന്ന യൂനിറ്റാണ് ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം. വിഭവങ്ങൾ കണ്ടെത്തി സംരക്ഷിച്ച് വികസിപ്പിച്ച് യുക്തിപൂർവം വിനിയോഗിക്കുമ്പോഴാണ് രാഷ്ട്രം പുരോഗമിക്കുന്നത്.ഈ യൂനിറ്റിന് മൂന്ന് ഉപയൂനിറ്റുകളുണ്ട്.
1. കൃഷിയും കഷായധിഷ്ഠിത വ്യവസായങ്ങളും
2. ധാതുക്കളും ധാതു അധിഷ്ഠിത വ്യവസായങ്ങളും
3. ഗതാഗതം.
സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയിൽ ആരംഭിക്കുന്ന ആദ്യഭാഗം കാർഷിക കാലങ്ങളിലൂടെ ആരംഭിച്ച് വിളകളെ ഭക്ഷ്യ - നാണ്യ വിളകളാക്കി വേർതിരിച്ച് ഭൂമി ശാസ്ത്ര ഘടകങ്ങൾ പരിശോധിച്ച് കൃഷിസ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കണ്ടെത്തി ധാതക്കളുടെ കലവറയിൽ നിന്ന് അവയെ വർഗീകരിച്ച് ഖനന പ്രദേശങ്ങൾ കണ്ടെത്തി ധാതു അധിഷ്ഠിത വ്യവസായങ്ങൾ മനസ്സിലാക്കി ഇരുമ്പുരുക്കു ശാലകൾ ഭൂപടത്തിൽ രേഖപ്പെടുത്തി പെട്രോളിയം നിക്ഷേപങ്ങൾ സമുദ്രങ്ങളോടടുത്ത് കാണപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പാരമ്പര്യേതര ഊർജജവിഭവങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി വൈവിധ്യമാർന്ന ഗതാഗത മാർഗ്ഗങ്ങളിലേക്ക് കടക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ് സാന്ദ്രത കുറഞ്ഞതിനെക്കുറിച്ച് ചർച്ച ചെയ്തും കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ കണ്ടെത്തിയും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഉൾനാടൻ ജലഗതാഗതത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞും പ്രധാന തുറമുഖങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി വ്യോമഗതാഗതത്തിലെത്തി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കണ്ടെത്തി വൈവിധ്യങ്ങൾ നിറഞ്ഞ ഭൗതിക സവിശേഷതകളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിയുന്ന കൃഷി, ഖനനം, വ്യവസായം, ഗതാഗതം എന്നീ സാംസ്കാരിക സവിശേഷതകളെക്കുറിച്ച് കുട്ടികളിൽ കൃത്യമായ ധാരണ രൂപപ്പെടുത്തിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
വീഡിയോകൾ
1. കാർഷിക കാലങ്ങൾ - Cropping Seasons
2. ചണ കൃഷി - Jute Cultivation
1. കാർഷിക കാലങ്ങൾ - Cropping Seasons
2. ചണ കൃഷി - Jute Cultivation
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...