ഭൂമിയുടെ പുതപ്പ്എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോയും പ്രസന്‍റേഷന്‍ ഫയലുമാണ് ശ്രീ യു സി വാഹിദ് സര്‍ പങ്കു വെക്കുന്നത്.
ഭൂമിയുടെ പുതപ്പ്
ഭൂമിക്കു ചുറ്റുമുള്ള വാതകാ വരണം , വായുമണ്ഡലം, എങ്ങിനെ ഒരു പുതപ്പായി നിലകൊള്ളുന്നുവെന്നും ജീവന്റെ നിലനിൽപിന് സഹായകമാകുന്നത് എങ്ങിനെയെന്നം അത് എങ്ങിനെ സംരക്ഷിക്കപ്പെടണമെന്നും തിരിച്ചറിവ് ഉണ്ടാകുന്ന ഭൂമി ശാസ്ത്ര യൂനിറ്റാണ് ഭൂമിയുടെ പുതപ്പ്.
അന്തരീക്ഷ സംരചനയും ഘടനയും വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ഓസോൺ ശോഷണം, ഹരിതഗൃഹ പ്രഭാവം ആഗോള താപനം എന്നീ ആശയങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ സ്കൂളുകളിലെടുക്കുന്ന പ്രതിജ്ഞയോടെ ആരംഭിക്കുന്ന അധ്യായം അന്തരീക്ഷത്തിന്റെ മനുഷ്യർ സൃഷ്ടിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ് അന്തരീക്ഷ സന്തുലനം കാത്തു സൂക്ഷിക്കേണ്ടത് സ്വന്തം കടമയാണെന്ന ബോധം സൃഷ്ടിക്കുന്ന രീതിയിലാണ് കുട്ടികളിലേക്ക് പ്രധാന ആശയങ്ങൾ വിനിമയം ചെയ്യുന്നത്. ഈ യൂനിറ്റ് അവസാനിക്കുമ്പോൾ കുട്ടിയുടെ ചിന്തയും വികാരവും പ്രവർത്തനവും ഏകോപിപ്പിക്കേണ്ടതുമുണ്ട്.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...