Friday, 11 August 2017

Biology Unit Test in a Different Method


   പുലാമന്തോള്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകൻ ശ്രീ വിശ്വാനന്ദകുമാര്‍ വ്യത്യസ്തമായൊരു മൂല്യനിര്‍ണയ രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. 
   'അറിയാനും പ്രതികരിക്കാനും', 'അറിവിൻറെ വാതായനങ്ങൾ' എന്നീ ജീവശാസ്ത്രത്തിലെ  രണ്ട് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്. 
   ഒരു പാഠത്തില്‍ നിന്ന് 20 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉള്ളത്.  
   അവ താഴെ പറയുന്ന വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കാം. 

1. A ടൈപ്പ് ,B ടൈപ്പ് എന്നിങ്ങനെയാക്കി ക്ലാസ് ടെസ്റ്റ് നടത്താം (സ്കോര്‍ 10) 
2.മുഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി (സ്കോര്‍ 20) ടെസ്റ്റ് നടത്താം. 
3. പദപ്രശ്നമാക്കി ഒരു game രൂപത്തിലും പരീക്ഷ നടത്താം. 
   വിദ്യാർത്ഥികൾക്ക് പരീക്ഷയെന്നത് ഒരു ഗെയിം പോലെ താത്പര്യജനകമാക്കുവാൻ കഴിയുന്ന നവീനവും വ്യത്യസ്തവുമായ രീതി ഇവിടെ പങ്കു വെച്ച വിശ്വാനന്ദകുമാർ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.

   ചോദ്യങ്ങൾ പരിശോധിച്ച് അഭിപ്രായ നിർദ്ദേശങ്ങൾ കമൻറ് ചെയ്യുമല്ലോ...



3 comments:

  1. സൂപ്പർ, അഭിനന്ദനങ്ങൾ

    ReplyDelete
  2. Dear trs
    മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഈ ബ്ലോഗിന് എന്റെ അഭിനന്ദനങ്ങൾ . ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും കൂടി ഉൾപെടുത്താൻ ശ്രെമിക്കണേയെന്ന് അഭ്യർത്ഥിക്കുന്നു

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...