പരീക്ഷാ വിജ്ഞാപനത്തിലെ പ്രധാനപ്പെട്ട വിവരങ്ങൾ:
പ്രധാന തീയതികൾ (Important Dates)
അപേക്ഷ സമർപ്പിക്കേണ്ട തീയതി: 19/05/2026 മുതൽ 22/05/2026 വരെ (പഠിച്ച സ്കൂളിലെ പ്രധാനാധ്യാപകന് നൽകണം)
- സ്കൂളുകളിൽ നിന്നും പ്രധാനധ്യാപകർ പരീക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി: 23/05/2026 വൈകിട്ട് 4 മണിക്ക് മുൻപായി
. - പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട തീയതി: 25/05/2026 വൈകിട്ട് 5 മണിക്ക് മുൻപ്
. - ഹാൾടിക്കറ്റ് വിതരണം: 04/06/2026-ന് മുൻപ്
. - പരീക്ഷാ തീയതികൾ: 10/06/2026 മുതൽ 17/06/2026 വരെ
.
പരീക്ഷ എഴുതാനുള്ള യോഗ്യതകൾ (Eligibility)
2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽ എഴുതി, ഉന്നതവിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കായി മാത്രമാണ് ഈ പരീക്ഷ .
- പരമാവധി 3 വിഷയങ്ങൾക്ക് വരെ കുറഞ്ഞത് ഡി+ (D+) ഗ്രേഡ് ലഭിക്കാത്തവർക്കും, മൂന്ന് പേപ്പറുകൾക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നവർക്കും അപേക്ഷിക്കാം
. - പ്രത്യേക അനുമതി (3 പേപ്പറുകളിൽ കൂടുതൽ): പരീക്ഷാ സമയത്ത് അപകടം, ഗുരുതരമായ രോഗം, മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മരണം എന്നിവ കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് 3-ൽ കൂടുതൽ പേപ്പറുകൾ എഴുതാം
. ഇതിനായി വില്ലേജ് ഓഫീസർ അല്ലെങ്കിൽ ഗവൺമെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം . - മാർച്ചിലെ പൊതുപരീക്ഷ എഴുതി പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് 'സേ' പരീക്ഷ എഴുതാൻ അർഹതയില്ല
.
ഫീസും അപേക്ഷാ രീതിയും (Fees & Application)
2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽ എഴുതി, ഉന്നതവിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കായി മാത്രമാണ് ഈ പരീക്ഷ
പരീക്ഷാ ഫീസ്: ഒരു വിഷയത്തിന് 100/- രൂപ നിരക്കിൽ
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...