Sunday, 31 July 2016

School Election Software by M A Rasack Vellila


സ്കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ് നൂതനമായ രീതിയിൽ നടത്താൻ സഹായകമാകുന്ന ഒരു സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് കോ ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തെരഞ്ഞടുപ്പ് നടത്തുവാൻ സാധിക്കും. Ms office access 2007 ഉപയോഗിച്ചാണ് ഈ സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നത്.

ഞങ്ങളുടെ സ്കൂളിൽ 11 ബൂത്തുകളിലായി 1702 കുട്ടികൾ വോട്ട് ചെയ്തു. 3 ക്ലാസുകൾ ഒരു ബൂത്തിൽ എന്ന രീതിയിൽ. കമ്പ്യൂട്ടറുകളുടെ ലഭ്യതക്കനുസരിച്ച് ഇതിൽ മാറ്റം വരുത്താം. 

ക്ലാസ് ടീച്ചർ നൽകിയ വോട്ടേഴ്സ് സ്ലിപ്പുമായി ബൂത്തിലെത്തിയാണ് വിദ്യാർത്ഥികൾ വോട്ട് ചെയ്തത്. പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ 4 ഉദ്യോഗസ്ഥൻമാരാണ് (കുട്ടികൾ) ഓരോ ബൂത്തിലേക്കും നിയോഗിക്കപ്പെട്ടത്. ഒന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറെ വോട്ടേഴ്സ് ലിസ്റ്റ് (അറ്റൻറൻസ് റെജിസ്റ്റർ) പരിശോധിച്ച് ഐഡൻറിഫൈ ചെയ്തു. രണ്ടാമത്തെ പോളിംഗ് ഓഫീസർ റജിസ്റ്ററിൽ ഒപ്പ് വെപ്പിച്ചു. മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് തിരികെ വാങ്ങി കമ്പ്യൂട്ടർ കീ ബോർഡ് ഉപയോഗിച്ച് സോഫ്റ്റ് വെയർ വോട്ടിങ്ങിനു സജ്ജമാക്കി. മൌസ് ഉപയോഗിച്ച് വോട്ടർ നാലു വോട്ടുകളും പൂർത്തിയാക്കിയപ്പോൾ ബീപ് ശബ്ദത്തോടെ സോഫ്റ്റ് വെയറിൻറെ മെയിൻ വിൻഡോയിലേക്ക് മടക്കം...
പോളിംഗ് ഓഫീസർ എൻറർ കീ പ്രസ് ചെയ്ത് നിശ്ചിത കോഡ് നൽകിയാൽ അടുത്ത വോട്ടറുടെ ഊഴം...


  • സോഫ്റ്റ് വെയറിൻറെ main window യിൽ 5 ബട്ടണുകളാണ് ഉള്ളത്. ഇതിൽ വോട്ടെടുപ്പിൻറെ status അറിയുവാനുള്ള 'polling status' ഒഴികെയുള്ളവ security code നൽകി നിയന്ത്രിച്ചിരിക്കുന്നു. 
  • 'Activate Polling Machine' എന്ന ബട്ടണാണ് മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടിങ്ങിനു വേണ്ടി പ്രസ് ചെയ്യുന്നത്. Enter കീ പ്രസ് ചെയ്ത് "0" എന്ന  security code നൽകി വീണ്ടും Enter കീ പ്രസ് ചെയ്യുകയാണ് മൂന്നാമത്തെ പോളിംഗ് ഓഫീസറുടെ ജോലി.
  • 'Set Voting Machine' (സ്കൂളിൻറെ വിവരങ്ങൾ, സ്ഥാനാർത്ഥികളുടെ പേരുകൾ എന്നിവ നൽകാൻ), 'Result' (തെരഞ്ഞെടുപ്പ് ഫലം അറിയാൻ) , 'Clear' (മോക്ക് പോളിനു ശേഷവും മറ്റും ചെയ്ത വോട്ടുകൾ clear ചെയ്യാൻ) എന്നീ ബട്ടണുകളുടെ Security code ഇവിടെ share ചെയ്യുന്നില്ല. ആവശ്യമുള്ളവർ spandanam.tss@gmail.com എന്ന mail അഡ്രസിൽ / 8606515496 എന്ന  Whatsapp No ൽ  ആവശ്യപ്പെടുമല്ലോ...

  • സോഫ്റ്റ് വെയർ Download ചെയ്ത് കമ്പ്യൂട്ടറിൽ ഒരു ഫോൾഡറിൽ സൂക്ഷിക്കുക. പ്രവർത്തിപ്പിക്കുവാൻ icon ൽ double click ചെയ്താൽ മാത്രം മതിയാകും.... (ബട്ടണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുവാന്‍ കമ്പ്യൂട്ടറില്‍ macro enabled ആണ് എന്ന് ഉറപ്പു വരുത്തുക)

  • ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ആർട്സ് കോ-ഓർഡിനേറ്റർ, സ്പോർട്സ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്ക് ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ...

  • ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിനു മാത്രമായുള്ള സോഫ്റ്റ് വെയർ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

  • സ്കൂൾ  ലീഡര്‍ പോലുള്ള സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്യുന്ന ഒരു പോസ്റ്റിലേക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്താനുദ്ധേശിക്കുന്നവര്‍ ചുവടെ നല്‍കിയ ഫയല്‍ ഉപയോഗിക്കുന്നതാവും കൂടുതല്‍ സൗകര്യം
_________________

5 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...