Wednesday, 12 March 2025

SSLC Biology Exam - 25 Important Points

Rasheed Odakkal
GVHSS Kondotty
 ഈ 25 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ....


എസ് എസ് എൽ സി ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾ നിർബന്ധമായും ഓർത്തിരിക്കേണ്ട 25 കാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ് 
കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ  ശ്രീ റഷീദ് ഓടക്കൽ.



 1. സസ്യഹോർമോണുകളുടെ പ്രവർത്തനം ?

ജിബ്ബര്‍ലിന്‍ - വിത്തിലെ സംഭൃതാഹാരത്തിന്റെ വിഘടനം, ഇലകൾ വിരിയൽ.

ഓക്‍സിന്‍ - കോശവളര്‍ച്ച, കോശദീര്‍ഘീകരണം, അഗ്രമുകുള വളര്‍ച്ച, ഫലരൂപീകരണം.

സൈറ്റോകിനിന്‍ - കോശവളര്‍ച്ച, കോശവിഭജനം,  കോശവൈവിധ്യവൽക്കരണം. 

എഥിലിൻ വാതകം -  ഇലകളും ഫലങ്ങളും‍ പാകമാക്കുന്നു. (കൂടിയ അളവിലായാൽ അവ പൊഴിയുന്നു).

അബ്സെസിക് ആസിഡ് - ഇലകളും ഫലങ്ങളും പൊഴിക്കല്‍, വിത്തിലെ ഭ്രൂണത്തിന്റെ സുപ്‍താവസ്ഥ

 Functions of plant hormones ?

Gibberellin - Break down of stored food to facilitate germination, Sprouting of leaves.

Auxin‍ - Cell growth, cell elongation, Growth of terminal buds, Fruit formation.

Cytokinin‍ - Cell growth, cell division, cell differentiation. 

Ethylene gas -  Ripening of leaves and fruits. (excess amount causes dropping of leaves and fruits).


Abscisic acid - Dropping of ripened leaves and fruits, Dormancy of embryo.  
    2. കൃത്രിമസസ്യഹോർമോണുകളുടെ ഉപയോഗം ?

ഓക്‍സിനുകൾ - ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും വേരുമുളപ്പിക്കാനും കളകളെ

നശിപ്പിക്കാനും.

ജിബ്ബർലിനുകൾ - ഫലങ്ങളുടെ വലുപ്പം വർധിപ്പിക്കാനും അവ നേരത്തേ പഴുക്കുന്നത് തടയാനും.

എഥിലിൻ - ഒരേ സമയം പുഷ്‍പിക്കാനും ഫലങ്ങള്‍ പഴുപ്പിക്കാനും. (എഥിഫോൺ എന്ന ദ്രാവകത്തിൽ നിന്നുണ്ടാകുന്ന എഥിലിൻ ‍റബര്‍പാല്‍ ഉല്‍പാദനം കൂട്ടുന്നു).

അബ്സെസിക് ആസിഡ് - പഴവർഗങ്ങളുടെ ഒരേസമയത്തെ വിളവെടുപ്പിന്.  
 Uses of artificial or synthetic plant hormones ?

Auxins - To prevent the dropping of premature fruits, For the sprouting of roots and as a weedicide.

Gibberellins- For increasing fruit size and also for preventing ripening of fruits.

Ethylene‍- For flowering and for the ripening at a time. (Ethyphon , a liquid  gets transformed into ethylene,  increases the production of latex in rubber trees).  

Abscisic acid - For harvesting fruits at the same time.        
 3.  കാൻസർ ? കാരണം ? ചികിത്സ ?

അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങള്‍ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് കാൻസർ.

കാൻസറിന് കാരണം: പാരിസ്ഥിതിക ഘടകങ്ങൾ, പുകവലി, വികിരണം, വൈറസ്, പാരമ്പര്യ ഘടകങ്ങൾ.

സങ്കീർണത: രക്തത്തിലൂടെയും ലിംഫിലൂടെയും കാൻസർ കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് .

നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം: രോഗം കഠിനമായാൽ രോഗമുക്തി പ്രയാസമാണ് .

ചികിത്സ:  ശസ്ത്രക്രിയ (സർജറി), വികിരണചികിത്സ (റേഡിയോ തെറാപ്പി), രാസചികിത്സ (കീമോതെറാപ്പി). 
    Cancer ? Reason ? Treatment ?

Uncontrolled division of cells and their spread to other tissues.

Factors causing cancer : Environmental factors, smoking, radiations, virus, hereditary factors.

Complication: The spread of cancer cells to other parts of the body through blood and lymph.

Significance of early diagnosis : Recovery from the disease is difficult if the disease becomes severe.

Treatment : Surgery, chemotherapy, radiation therapy etc.


      
  4. പ്രകൃതിനിര്‍ധാരണ സിദ്ധാന്തം (ചാൾസ് ഡാർവിൻ):
അമിതോല്‍പ്പാദനം - നിലനില്‍പ്പിനുവേണ്ടിയുള്ള സമരം - അനുകൂലവ്യതിയാനങ്ങളുള്ളവ നിലനില്‍ക്കുന്നു, അല്ലാത്തവ നശിച്ചുപോകുന്നു.( പ്രകൃതിനിര്‍ധാരണം) - അനുകൂലവ്യതിയാനങ്ങള്‍ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു - തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങളുടെ സഞ്ചയം - പുതിയ ജീവജാതിയുടെ ഉത്ഭവത്തിന് കാരണമാവുന്നു.

Theory of Natural selection (by Charles Darwin):
Over production – Struggle for existence - Organisms with favourable variations survive while others get destroyed (Natural selection) - Favourable variations are transferred to the next generation - Accumulation of variations inherited through generations – Results the origin of new species.         
 5. ജനിതക എഞ്ചിനിയറിങിലൂടെ ഇന്‍സുലിന്‍ ഉല്‍പ്പാദനം, ഘട്ടങ്ങൾ :
a). മനുഷ്യനിലെ ഇന്‍സുലിന്‍ ഉല്‍പ്പാദക ജീനിനെ പ്രത്യേക എൻസൈം ഉപയോഗിച്ച് മുറിച്ചെടുക്കുന്നു.
b). ബാക്ടീരിയയില്‍ നിന്നും വൃത്താകാര DNAയായ പ്ലാസ്‍മിഡ് വേര്‍തിരിച്ചെടുക്കുന്നു.
c). ഇന്‍സുലിന്‍ ജീനിനെ എൻസൈം ഉപയോഗിച്ച് പ്ലാസ്‍മിഡിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു.
d). കൂട്ടിച്ചേര്‍ത്ത പ്ലാസ്മിഡ് മറ്റൊരു ബാക്ടീരിയയില്‍ നിക്ഷേപിക്കുന്നു.
e).ഈ ബാക്ടീരിയയെ പെരുകാന്‍ അനുകൂല സാഹചര്യങ്ങള്‍ നല്‍കുന്നു.
e). ബാക്ടീരിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇന്‍സുലിന്‍ നിര്‍മിക്കുന്നു.
f). അതിൽനിന്നും പ്രവര്‍ത്തനസജ്ജമായ ഇന്‍സുലിന്‍ വേർതിരിച്ചെടുക്കുന്നു.
👆ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന എൻസൈമുകൾ ?
ജീനിനെ മുറിച്ചെടുക്കാനുപയോഗിച്ച എൻസൈം (ജനിതക കത്രിക) = റെസ്ട്രിക്ഷന്‍ എൻ‌ഡോന്യൂക്ലിയേസ്. 
ജീനിനെ പ്ലാസ്മിഡില്‍ കൂട്ടിച്ചേ\ക്കാനുപയോഗിച്ച എൻസൈം (ജനിതകപശ) = ലിഗേസ്.
ഈ പ്രക്രിയയിലെ വാഹകൻ – പ്ലാസ്മിഡ്. 

 Stages in the production of insulin through genetic engineering :
a). Using specific enzyme, cut insulin gene from human DNA.
b).Plasmid (circular DNA) is isolated from a bacterium.
c). Using enzyme, joining insulin gene with isolated plasmid.
d). Plasmid with ligated insulin gene is inserted in to another bacterial cell.
e). This bacterium is allowed to multiply in a culture medium.
f). Bacteria produce inactive insulin.
g). Active insulin is produced from this.

👆Enzymes used for this process ?
Enzyme to cut genes from DNA (‘genetic scissor’) = Restriction Endo nuclease, ‍ 
Enzyme to join gene to plasmid ('genetic glue') = Ligase.
'Vector’ in this process – Plasmid.        
 6. വാക്‍സിനുകളും ആന്റിബയോട്ടിക്കുകളും. താരതമ്യം:
   വാക്സിനുകൾ കൃത്രിമ രോഗപ്രതിരോധവല്‍ക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് (ആന്റിജനുകളാണ്). ആൻറിബയോട്ടിക്കുകളാവട്ടെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളില്‍ നിന്ന്
വേർതിരിച്ചെടുക്കുന്നതും ബാക്ടീരിയയെ നശിപ്പിക്കാനുപയോഗിക്കുന്നതുമായ ഔഷധങ്ങളാണ്.
ആദ്യ വാക്‍സിനായ വസൂരി വാക്‍സിൻ കണ്ടെത്തിയത് എഡ്വേർഡ് ജെന്നർ. ആദ്യ ആന്റിബയോട്ടിക് പെനിസിലിൻ കണ്ടെത്തിയത് അലക്‍സാണ്ടർ ഫ്ളെമിങ്. 

Comparison between Vaccines & Antibiotics :
   Vaccines are the substances (antigens) used for artificial immunization. Antibiotics are medicines that are extracted from microorganisms like bacteria or fungi and used to destroy bacteria. 
First vaccine, smallpox vaccine, is invented by Edward Genner.  First antibiotic, penicillin, is invented by Alexander Fleming.        
7. ഹൈപോതലാമസിന്റെ ഹോർമോണുകളും പ്രവർത്തനവും:
a. Releasing hormones (പിറ്റ്യൂറ്ററിയിൽ നിന്നും Tropic hormones ഉൽപാദിപ്പിക്കാൻ ഉത്തേജിപ്പിക്കുന്നു).
b. Inhibitory hormones (പിറ്റ്യൂറ്ററിയിൽ നിന്നും Tropic hormones ഉൽപാദിപ്പിക്കുന്നത് തടയുന്നു).
c. ഓക്‍സിടോസിൻ - (പ്രസവപ്രക്രിയ സുഗമമാക്കാനും പാല്‍ ചുരത്താനും).
d. വാസോപ്രസിൻ - (വൃക്കകളില്‍ ജലത്തിന്റെ പുനരാഗിരണം നിര്‍വഹിക്കുന്ന ADH ആയി വര്‍ത്തിക്കുന്നു. ഇതിലൂടെ ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്തപ്പെടുന്നു).  


Functions of hormones of hypothalamus:
a. Releasing hormones ( stimulate the pituitary to produce Tropic hormones).
b. Inhibitory hormones (inhibit the production of Tropic hormones).
c. Oxytocin - (Facilitates child birth and also lactation).
d. Vasopressin - (Helps in the re-absorption of water in the kidneys and thus act as ADH. Thus, it regulates the level of water in the body.).         
 8. ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇന്‍സിപിഡസ് താരതമ്യം :
പാൻക്രിയാസിന്റെ ഹോർമോണായ ഇന്‍സുലിന്‍ കുറയുന്നതോ പ്രവര്‍ത്തനത്തിലെ തകരാറോ മൂലം രക്തത്തില്‍ ഗ്ലൂക്കോസ് 126mg/100ml ല്‍ കൂടുന്ന അവസ്ഥാ വിശേഷമാണ് ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം).
വേനൽക്കാലത്ത് ഹൈപോതലാമസിന്റെ വാസോപ്രസിൻ ഉൽപാദനം കുറഞ്ഞാൽ കൂടിയ അളവില്‍ മൂത്രം പുറന്തള്ളപ്പെടുന്ന അവസ്ഥാ വിശേഷമാണ് ഡയബറ്റിസ് ഇന്‍സിപിഡസ്. (കൂടെക്കൂടെയുള്ള മൂത്രമൊഴിക്കലും ദാഹവും രണ്ടിന്റെയും ലക്ഷണങ്ങളാണ്). 
 Comparison between Diabetes mellitus and Diabetes insipidus :
Diabetes mellitus is the condition in which the blood glucose level above 126mg/100ml, due to the deficiency or inactivity of the pancreatic hormone insulin.
Diabetes insipidus is the condition in which excess amount of urine is excreted, even in summer season, due to insufficient production of vasopressin from hypothalamus. 
(Frequent urination, increased thirst etc., are the symptoms of both).        
 9. പനി ഒരു പ്രതിരോധ സംവിധാനമാണോ ? എന്തുകൊണ്ട് ?
അതെ.  പനിക്കുമ്പോൾ (ശരീരതാപനില ഉയരുമ്പോൾ) രോഗാണുക്കളുടെ പെരുകല്‍ നിരക്ക് കുറയുന്നു. അപ്പോൾ ഫാഗോസൈറ്റോസിസ് എന്ന  വിഴുങ്ങിനശിപ്പിക്കൽ ഫലപ്രദമായി നടക്കുന്നു.

[ശരീരത്തിൽ പ്രവേശിച്ച രോഗകാരികളുടെ ടോക്സിൻ മൂലം  ഉത്തേജിക്കപ്പെട്ട ശ്വേതരക്കാണുക്കളാണ് ശരീരോഷ്മാവ് ഉയരാനുള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നത് ] 


 Is fever a defence mechanism ? Why?
Yes. Fever prevents the rapid multiplication of bacteria, hence increases the effect of phagocytosis.

[Toxins of germs induce WBCs to produce chemicals for rising body temperature]        
10. റെറ്റിനയിലെ പ്രകാശഗ്രാഹികൾ‍ ? 
    a. റോഡ്കോശങ്ങൾ:-  റൊഡോപ്‍സിൻ എന്ന വർണകമുള്ള ഇവ മങ്ങിയവെളിച്ചത്തിൽ‍ പ്രവർത്തിച്ച് 
കാഴ്‍ച നൽകാൻ സഹായകം.
   b.കോൺകോശങ്ങൾ: ഫോട്ടോപ്‍സിൻ /അയഡോപ്‌സിൻ വർണകമുള്ള ഇവ തീവ്രപ്രകാശത്തിൽ‍ പ്രവർത്തിച്ച് വർണക്കാഴ്‍ച നൽകാൻ സഹായകം.

* കാഴ്ച അനുഭവപ്പെടൽ?
 റെറ്റിനയിൽ പ്രതിബിംബം വീഴുമ്പോൾ പ്രകാശഗ്രാഹികളിലെ വർണകം വിഘടിച്ചുണ്ടാകുന്ന ആവേഗം   
നേത്രനാഡിയിലൂടെ പ്രസരിച്ച്  തലച്ചോറിലെത്തുമ്പോൾ കാഴ്ച അറിയാനാവുന്നു.  
Photoreceptors in the retina ? 
   a. Rod cells : contain the pigment  rhodopsin, which will be stimulated under dim light.
   b. Cone cells : contain the pigment  photopsin/iodopsin which provides coloured vision under bright light.

* How is vision possible?

When image forms on retina, the pigments in the photoreceptors dissociate to form impulse, which is transmitted to cerebrum via optic nerve. Then we can sense vision.        
  11. ഓർത്തിരിക്കേണ്ട രോഗാണുജന്യ രോഗങ്ങൾ :

ബാക്‍ടീരിയാരോഗങ്ങളായ:
   a. എലിപ്പനി (രോഗകാരി -ലെപ്റ്റോസ്പൈറ). മലിനജലത്തിൽ നിന്നും മുറിവിലൂടെ പകരുന്നു. ശക്തമായ പനി, തലവേദന, പേശീ വേദന, ആന്തര രക്തസ്രാവം, കണ്ണിന് ചുവപ്പു നിറം. 
   b. ക്ഷയം. (രോഗകാരി -മൈക്കോബാക്‌ടീരിയം ട്യൂബർ‍കുലോസിസ്). (വായുവിലൂടെ പകരുന്നു). ശരീരത്തിന് ഭാരക്കുറവ്, ക്ഷീണം, സ്ഥിരമായചുമ. 

 വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ്  (രോഗകാരി -വൈറസ്). മലിനജലം, ആഹാരം, രക്തം, വിസർജ്യവസ്‌തുക്കൾ എന്നിവ വഴി പകരുന്നു. കരൾവീക്കം, ബിലിറൂബിൻ കലരുന്നതുകാരണം മഞ്ഞനിറം.

പ്രോട്ടോസോവ രോഗമായ മലമ്പനി  (രോഗകാരി -പ്ലാസ്‍മോഡിയം). അനോഫിലിസ് കൊതുകിലൂടെ പകരുന്നു. വിറയലോടുകൂടിയ പനി, അമിത വിയർ‍പ്പ്, തലവേദന, ചർദ്ദി, വയറിളക്കം, വിളർച്ച.

Important pathogenic diseases :
Bacterial diseases like,
    a. Ratfever /Leptospirosis -(pathogen -Leptospira). Spreads through wounds from stagnant water and moisture. Redness in eyes due to internal bleeding...
   b. Tuberculosis -(pathogen– Mycobacterium  tuberculosis).  Spreads through air. Loss of body weight, fatigue and persistent cough.
       
Viral disease, Hepatitis  -(pathogen – Hep virus).  Spreads through contaminated food and water, blood and excreta.  Liver inflammation, yellowish colour due to bilirubin.

Protozoal disease, Malaria  -(pathogen - Plasmodium). Spreads through  female anopheles mosqitoes.  High fever with shivering, profuse sweating..      
12.  രക്തം കട്ടപിടിക്കുന്നതിന്റെ ഘട്ടങ്ങൾ:

  -മുറിവുണ്ടായഭാഗത്തെ കലകൾ ശിഥിലീകരിച്ച് ത്രോംബോപ്ലാസ്‍റ്റിൻ എന്ന എൻസൈം ആയി മാറുന്നു.

  -ഈ എൻസൈം പ്രോത്രോംബിനെ ത്രോംബിൻ ആക്കി മാറ്റുന്നു.

  -ത്രോംബിൻ ഫൈബ്രിനോജനെ ഫൈബ്രിൻ നാരുകൾ ആക്കുന്നു.

  - ഈ നാരുകളുടെ വലക്കണ്ണികളിൽ‍ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലറ്റുകളും തങ്ങി രക്തക്കട്ട ഉണ്ടാകുന്നു.


13. Nucleotides ?

Nucleotides are the basic units of nucleic acids.   Each nucleotide is made of a nitrogen base, a sugar molecule and a phosphate group. Certain nucleotides act as genes for protein synthesis. 

   Stages in the process of blood clotting :

- Tissues of the wounded part degenerate to form an enzyme, thromboplastin.

- With calcium ions and vitamin K, thromboplastin converts prothrombin to thrombin.

- Thrombin converts fibrinogen to fibrin.

- In the fibrin net, RBCs and plateletes entangled  to form the blood clot.      
 13. ന്യൂക്ലിയോടൈഡുകൾ ?

ന്യൂക്ലിക് ആസിഡുകൾ‍ നിർമിക്കപ്പെട്ടിരിക്കുന്നതും നൈട്രജൻ‍ബേസും പഞ്ചസാരയും ഫോസ്‌ഫേറ്റും ചേർ‍ന്നതുമായ യൂണിറ്റാണ് ഓരോ ന്യൂക്ലിയോടൈഡും. ഇവയിൽ ചിലത് പ്രോട്ടീൻ നിർമാണത്തിനുള്ള ജീനുകളായി വർത്തിക്കുന്നു.

 Nucleotides ?
Nucleotides are the basic units of nucleic acids.   Each nucleotide is made of a nitrogen base, a sugar molecule and a phosphate group. Certain nucleotides act as genes for protein synthesis.        
 14. ജനിതക എഞ്ചിനീയറിംഗിലൂടെ ജനിതകമാറ്റം വരുത്തിയ ജീവികൾ ഉൽപാദിപ്പിക്കുന്ന ഔഷധത്തിന് ഉദാഹരണം?
ഇന്റർ‍ഫെറോൺ (വൈറസ് രോഗത്തിനെതിരെ), എൻ‍ഡോമോർ‍ഫിൻ ‍(വേദനാസംഹാരി). 
   Examples for medicine produced using genetically modified organisms :
Interferons (for viral disease), Endomorphin (for pain relief).      
15. മനുഷ്യ പരിണാമശ്രേണിയിലെ വിവിധ വിഭാഗങ്ങൾ ?
  a. ആർ‍ഡിപിത്തക്കസ് റാമിഡസ് (പുരാതന അംഗം).
  b. ആസ്‌ട്രലോപിത്തക്കസ് അഫറൻ‍സിസ് (മെലിഞ്ഞ ശരീരം).
  c. ഹോമോ ഹാബിലിസ് (കല്ലും അസ്ഥിയും ആയുധം). ആദ്യ Homo.
  d. ഹോമോ ഇറക്‌ടസ് (നിവർ‍ന്ന ശരീരം, കട്ടിയുള്ള കീഴ്‌ത്താടി, വലിയ പല്ലുകൾ‍).
  e. ഹോമോ നിയാണ്ടർ‍താലൻസിസ്  (ആധുനിക മനുഷ്യന് സമകാലികൻ).  

    Organisms included in the evolutionary history of man:
  a. Ardipithecus ramidus (most primitive member).
  b. Australopithecus afarensis (slender body).
  c. Homo habilis (made weapons from stones and bones).
First 'Homo'.
  d. Homo erectus (thick chin and large teeth, ability to stand erect).
  e. Homo neanderthalensis (Contemporary to modern man).      
 16. പിറ്റ്യൂറ്ററിയുടെ സൊമാറ്റോട്രോപിനുമായി ബന്ധപ്പെട്ട തകരാറുകൾ ?
  വാമനത്വം -(കുറയുന്നതുമൂലം ശാരീരികവളർച്ച മുരടിക്കുന്നു). 
  ഭീമാകാരത്വം -(കൂടുന്നതുകൊണ്ടുള്ള അമിത ശരീരവളർച്ച).
  അക്രോമെഗാലി - (വളർ‍ച്ചാഘട്ടത്തിനു ശേഷവും കൂടിയാൽ ശരീരവളർച്ചയോടൊപ്പം മുഖം, താടിയെല്ല്, വിരലുകൾ എന്നിവയിലെ അസ്ഥികൾ‍ക്ക് അസാധാരണ വളർച്ച). 
 Growth disorders related to somatotropin ?
Dwarfism - Stunted physical growth due to decreased production.
Gigantism - Excessive growth of the body due to increased production.
Acromegaly - Excessive growth of the bones on face, jaws and fingers due to the prolonged production even after the growth phase.        
  17.  തൈറോക്‍സിൻ ഉൽപ്പാദനക്കുറവ് (ഹൈപ്പോതൈറോയിഡിസം) കൊണ്ട് ഉണ്ടാകുന്ന തകരാറുകൾ ?
   ക്രെറ്റിനിസം (ശാരീരിക-മാനസിക വളർച്ച മുരടിക്കുൽ), 
   മിക്‍സെഡിമ (നീരുകെട്ടി വീർ‍ത്ത ശരീരവും മുഖവും).
   Disorders due to the under secretion of thyroxine (hypo thyroidism) ?
   Cretinism (stunted physical-mental growth in children), 
  Myxoedema  (inflammation in body tissues).      
 18. സ്വാദ് അനുഭവപ്പെടൽ-ഫ്ളോചാർ‍ട്ട്.
      കണികകൾ ഉമിനീരിൽ ലയിക്കുന്നു –  രുചിമുകുളങ്ങളിലെ രാസഗ്രാഹികൾ‍ക്ക് ഉദ്ദീപനം – നാഡിയിലൂടെ ആവേഗ പ്രസരണം –  സെറിബ്രത്തിലെ രുചികേന്ദ്രം – രുചി അറിയുന്നു.
 
 Sense of taste - flowchart :
      Particles dissolve in saliva –  Chemoreceptors in the taste buds get stimulated – Impulse transmission through nerves –  Taste centre in the cerebrum – Experiencing taste.        
 19.  ഗന്ധം അനുഭവപ്പെടൽ-ഫ്ളോചാർ‍ട്ട്.
     കണികകൾ ശ്ലേഷ്മദ്രവത്തിൽ ലയിക്കുന്നു – ശ്ലേഷ്മസ്തരത്തിലെ ഗന്ധ ഗ്രാഹികൾ‍ക്ക് ഉദ്ദീപനം – ഗന്ധനാഡിയിലൂടെ ആവേഗ പ്രസരണം – സെറിബ്രത്തിലെ ഗന്ധകേന്ദ്രം – മണം അറിയുന്നു. 
Sense of smell – flowchart :
     Particles dissolve in mucus – Olfactory receptors in the mucous membrane get stimulated – Impulse transmission through the olfactory nerve –  Olfactory centre in the cerebrum – Experiencing smell.         
 20. റിഫ്ളക്‌സ് ആർക് ?
റിഫ്ളക്‍സ് പ്രവർ‍ത്തനത്തിലെ ആവേഗ സഞ്ചാരപാത. 
 ഇതിൽ‍ ഉൾപ്പെടുന്നവ :
   a. ഉദ്ദീപനം സ്വീകരിക്കുന്ന ഗ്രാഹികൾ‍.
b. സംവേദ ന്യൂറോൺ‍.
c. ഇന്റർ ന്യൂറോൺ. d. പ്രേരക ന്യുറോൺ.   
e. പ്രതികരിക്കുന്ന പേശികൾ. 
 Reflex arc ?
The pathway of impulses in a reflex action.  This includes :
   a. Receptors,
   b. Sensory neuron‍,  
   c. Inter neuron, 
   d. Motor neuron,  
   e. Effector muscles.       

 21. പ്ലനേറിയ - ഐസ്‍പോട്ട്
സ്രാവ് – പാർശ്വവരയിലെ ഗ്രാഹികൾ
ഈച്ച - ഒമാറ്റിഡിയ
പാമ്പ് – ജേക്കബ് സൺസ് ഓർഗൻ.

Planaria – Eyespot (for detecting light).
      Snake – Jacobson's organ ( for smell).
      Shark – Lateral line (for balancing).         
  22Rh എന്ന ആന്റിജനുള്ള രക്തം പോസിറ്റീവ്.  Rh ഇല്ലാത്തവ നെഗറ്റീവ് രക്തം.
[അനുയോജ്യമല്ലാത്ത രക്തം സ്വീകരിക്കുന്നയാളിലെ ആൻ്റിബോഡിയുമായി ആൻ്റിജൻ പ്രവർത്തിച്ച് രക്തം കട്ടപിടിക്കാം]
 Those blood with Rh are positive. Tose without Rh are negative blood.       
 23. നാഡീതകരാറുകൾ ?
   അൽഷിമേഴ്‌സ് :  മസ്‌തിഷ്‌ക കലകളിൽ‍ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞ് ന്യൂറോണുകൾ നശിക്കുന്നതുമൂലം ഓർമക്കു റവ്, ദിനചര്യപോലും ചെയ്യാൻ കഴിയാതെ വരൽ.
 പാർക്കിൻസൺ‍: മസ്‌തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശത്താൽ ഡോപാമിൻ കുറയുന്നതുമൂലം ശരീരതുലനനില നഷ്‌ടമാകുന്നു.  പേശികളുടെ ക്രമരഹിതമായ ചലനം മൂലം വിറയൽ‍, ഉമിനീർ ‍ഒഴുകിക്കൊണ്ടിരിക്കൽ.
 അപസ്‍മാരം: തുടർച്ചയായുള്ള ക്രമരഹിതമായ വൈദ്യുത പ്രവാ ഹം മൂലം തുടരെയുള്ള പേശീസങ്കോചം, വായിൽനിന്ന് നുരയും പതയും, പല്ല് കടിച്ചു പിടിക്കുക, അബോധാവസ്ഥ. 
 Neural disorders ?
 Alzheimer's :  Continuous degeneration of neurons due to the accumulation of an insoluble protein. Complete loss of memory, inability to do routine works.
 Parkinsons‍ : Degeneration of specific ganglia in the brain due to the deficiency of dopamine.  Loss of body balance. Tremor in muscles,  flow of saliva.
 Epilepsy : Discharge of irregular electrical impulses from brain. Fits (due to uncontrolled muscular contractions), frothy discharge from mouth, clenching of teeth, become unconscious.        
  24.  സസ്യവിളകളെബാധിക്കുന്ന രോഗങ്ങൾ:
   -നെല്ലിന്റെ ബ്ലൈറ്റ്,  വഴുതനയിലെ വാട്ടം (ബാക്‍ടീരിയ).
   -കുരുമുളകിന്റെ ദ്രുതവാട്ടം,  തെങ്ങിന്റെ കൂമ്പുചീയൽ (ഫംഗസ്).
   -പയർ-മരച്ചീനി മൊസൈക്, വാഴയിലെ കുറുനാമ്പ് (വൈറസ്)

  Diseses affecting crops :
    - Blight of paddy, Wilt of brinjal (bacteria).
    - Quick wilt of pepper,   Bud rot of coconut (fungus).
    - Mosaic in peas, tapioca, Bunchy top of banana (virus).       
25. സ്‍ത്രീയിൽ  44 സ്വരൂപ ക്രോമസോമുകൾ +XX ലിംഗനിർണയ ക്രോമസോമുകൾ.
      പുരുഷനിൽ 44 +XY.
[ X അടങ്ങിയ പുംബീജം അണ്ഡവുമായി സംയോജിച്ച് പെൺകുഞ്ഞും (XX), Y അടങ്ങിയ പുംബീജം അണ്ഡവുമായി സംയോജിച്ച് ആൺകുഞ്ഞും (XY) ആണ് ഉണ്ടാവുക]
44 somatic chromosomes + XX sex chromosomes in females.
       44 +XY in males.
       [gametes have 22+X or 22+Y]

When an egg is fused with a sperm having X, the possible child will be female. When an egg is fused with a sperm having Y, the possible child will be male.     





_________________________________________________


_______________________________________________________


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...