സോഷ്യൽ സയൻസിലെ പൊതുഭരണം എന്ന പാഠഭാഗവുമായി ബന്ധപ്പട്ട നോട്ടുകളും പവർപോയിൻറ് പ്രസൻറേൽനുമാണ് ശ്രീ യു സി വാഹിദ് സർ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സാറിനു സ്പന്ദനം ടീമിൻറെ നന്ദി...
വിവരാവകാശ നിയമം അടിസ്ഥാനമാക്കിയുള്ള അപേക്ഷയെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ഈ പാഠഭാഗം നാളെ ഈ സംവിധാനത്തിലെത്തുന്ന പഠിതാവിന് പൊതുഭരണ സംവിധാനം എന്തെന്നും ഇതിനെ പ്രാധാന്യം എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞ് ജനാധിപത്യ സമ്പ്രദായത്തിൽ ഇത് സംവിധാനിക്കപ്പെട്ടത് എങ്ങിനെയാണെന്നും സർക്കാർ ഓഫീസുകളുടെ സേവനങ്ങൾ ഏതു രീതിയിലാണെന്നു കണ്ടെത്തി ഉദ്യോഗസ്ഥവൃന്ദം ഇന്ത്യയിലും കേരളത്തിലും വ്യന്യസി എങ്ങിനെയെന്നു നിരീക്ഷിച്ച് ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ കണ്ടെത്തി ഇതിലൊരംഗമായി സേവന രംഗത്തെത്താൻ UPSC - PSC പരീക്ഷയ്ക്ക് തയ്യാറാകാൻ പ്രചോദനം നൽകി, ഗാന്ധി മന്ത്രത്തിലെ ദൈന്യ മുഖം ഓർമിപ്പിച്ച് മുന്നേറുന്ന അധ്യായം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പോരായ്മകൾ പരിശോധിച്ച് ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും കൃത്യ സമയത്ത് സേവനം ജനങ്ങൾക്ക് ലഭിക്കാനും അഴിമതി ഇല്ലാതാക്കാനുമുള്ള ഭരണ നവീകരണ നടപടികളെ പ്രതിപാദിച്ച് സർക്കാർ സേവനം പൊതു ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാട് സൃഷ്ടിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ ഈ യൂനിറ്റ് അവസാനിക്കുന്നത്.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...