Sunday, 14 May 2017

Geogebra Self Evaluation Tool

ജിയോജിബ്രയിലെ പ്രധാനപ്പെട്ട ടൂളുകള്‍ ശരിയായി ഉപയോഗിക്കാന്‍ അറിയാമോ എന്നു സ്വയം പരിയോധിച്ച് വിലയിരുത്തുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍....

by Sri. Pramod Moorthy

GeoGebra 5.0 എന്ന വെര്‍ഷനില്‍ മാത്രമേ ഇത് ശരിയായി പ്രവര്‍ത്തിക്കുകയുള്ളു... ഇപ്പോള്‍ നാം ഉപയോഗിക്കുന്ന 14.04 ഉബുണ്ടുവില്‍ ഇതുതന്നെയാണ് ഉള്ളത്. 20 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്ളത്. ആവശ്യമായ പ്രവര്‍ത്തനത്തില്‍ Single_Clk ചെയ്താല്‍ എങ്ങിനെയാണ് ഈ പ്രവര്‍ത്തനം ജിയോജിബ്രയില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം... Double_clk ചെയ്താല്‍  ഈ പ്രവര്‍ത്തനം പരിശീലിക്കുവാനുള്ള ജിയോജിബ്ര ആപ്ലികേഷന്‍ തുറന്നുവരും.

ഇതില്‍ കാണുന്ന START എന്ന ബട്ടണില്‍ ക്ലിക്കി പ്രവര്‍ത്തനം ചെയ്തു തുടങ്ങാം... സഹായത്തിന് വേണമെങ്കില്‍ HELP ബട്ടണില്‍ ക്ലിക്കാം.

എല്ലാ സ്റ്റെപ്പുകളും ചെയ്തുകഴിഞ്ഞാല്‍ ജാലകത്തില്‍ കാണുന്ന check box കളില്‍ ക്ലിക്കുക. ഉത്തരം ശരിയാണെങ്കില്‍ പച്ച നിറത്തില്‍ ശരി(tick) അടയാളവും
തെറ്റാണെങ്കില്‍ ചുവപ്പു നിറത്തില്‍ തെറ്റ്(into mark ) അടയാളവും ദൃശ്യമാകും....
RESET എന്ന ബട്ടണ്‍ ക്ലിക്കിയാല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കാം.... ഒരു പ്രവര്‍ത്തനം മതിയാക്കുവാന്‍ ജിയോജിബ്രാ ജാലകം Don't Save എന്ന ഓപ്ഷന്‍ ഉപയോഗിച്ച് close ചെയ്യുക.... ജിയോജിബ്രാ സ്ക്രിപ്റ്റ് എങ്ങിനെയാണ് ഉപയോഗിക്കുക എന്ന് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒബ്ജക്റ്റുകളില്‍ റൈറ്റ് ക്ലിക്കി geogebra script എന്ന ടാബില്‍ ക്ലിക്കി മനസ്സിലാക്കാം.... Installation പതിവു രീതിയില്‍ തന്നെ.... പ്രവര്‍ത്തിപ്പിക്കാന്‍, Application-Education-SelfEvaluationToolfor GeoGebra 


Click Here to Downlaod

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...