Friday, 26 May 2017

Some Geometric Questions - Class 10 & 9


ഈ വര്‍ഷത്തെ അദ്ധ്യാപക പരിശീലനത്തിനടയിലായി രൂപീകരിക്കപ്പെട്ട പാലക്കാട് - മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിത അദ്ധ്യാപകരുടെ whatsapp കൂട്ടായ്മ . ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ തയ്യാറാക്കിയ 15 ഗണിത പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നു.  9,10 ക്ലാസ്സുകളിലെ ജ്യാമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇവ.

Friday, 19 May 2017

Simplified ICT Practical notes for Teachers

Prepared by 
Rasheed Odakkal, GVHSS Kondotty

ഐ.സി.ടി പരിശീലന ക്ലാസില്‍  ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കി പങ്ക്‌വെയ്ക്കുകയാണ്  കൊണ്ടോട്ടി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഓടക്കല്‍ റഷീദ് . സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു. അധ്യാപകര്‍ക്ക് ഈ നോട്ട് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Wednesday, 17 May 2017

Seasons and Time (English medium) X th Gography unit 1

        
ഋതുഭേദങ്ങളും സമയവും

  ഒരു വൃത്തം വരച്ച് പ്രധാന അക്ഷാംശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന ഭൂമി ശാസ്ത്ര അധ്യായത്തിന്റെ പ്രസന്റേഷൻ Mechanism of season എന്ന വീഡിയോ കണ്ട് ഭൂമിയുടെ രണ്ട് തരം ചലനങ്ങളിലേക്ക് കടക്കുകയാണ്. 


അദ്യം പരിക്രമണവും പിന്നീട് ഭ്രമണവും അതിന്റെ ഫലങ്ങളും. ദീർഘവൃത്തത്തിലുള്ള ഭ്രമണപഥത്തിലൂടെ അച്ചുതണ്ടിന്റെ ചരിവിലൂടെ സമാന്തരത നിലനിർത്തി അയനം ചെയ്യുമ്പോൾ അതുണ്ടാക്കുന്ന ഋതുക്കളും അത് മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്തും ചിത്രം വരച്ചും പ്രവർത്തനങ്ങളിലൂടെയും മുന്നേറി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ഭൂഭ്രമണവും അത് ലോകത്ത് സൃഷ്ടിക്കുന്ന സമയ വ്യത്യാസവും ആ സമയ വ്യത്യാസം കണ്ടെത്തുന്നത് എങ്ങിനെയെന്നും പ്രക്രിയാ ബന്ധിതമായി വർക്ക് ഷീറ്റുകളിലൂടെ കണ്ടെത്തി ഒരു ക്ലാസ്സിന്റെ വൈവിധ്യങ്ങൾക്കിണങ്ങും വിധം അധ്യാപകർക്ക് ഉപയോഗിക്കാൻ സാധിക്കുക മാത്രമല്ല കുട്ടികൾക്കും ബഹു ഇ(ന്ധിയ അനുഭവത്തിലൂടെ പഠന നേട്ടങ്ങൾ കൈവരിക്കാനും അത് ആവശ്യമായ സന്ദർഭത്തിൽ പ്രയോഗിക്കുവാനും സാധിക്കും. 

Sunday, 14 May 2017

Geogebra Self Evaluation Tool

ജിയോജിബ്രയിലെ പ്രധാനപ്പെട്ട ടൂളുകള്‍ ശരിയായി ഉപയോഗിക്കാന്‍ അറിയാമോ എന്നു സ്വയം പരിയോധിച്ച് വിലയിരുത്തുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍....

by Sri. Pramod Moorthy

GeoGebra 5.0 എന്ന വെര്‍ഷനില്‍ മാത്രമേ ഇത് ശരിയായി പ്രവര്‍ത്തിക്കുകയുള്ളു... ഇപ്പോള്‍ നാം ഉപയോഗിക്കുന്ന 14.04 ഉബുണ്ടുവില്‍ ഇതുതന്നെയാണ് ഉള്ളത്. 20 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്ളത്. ആവശ്യമായ പ്രവര്‍ത്തനത്തില്‍ Single_Clk ചെയ്താല്‍ എങ്ങിനെയാണ് ഈ പ്രവര്‍ത്തനം ജിയോജിബ്രയില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം... Double_clk ചെയ്താല്‍  ഈ പ്രവര്‍ത്തനം പരിശീലിക്കുവാനുള്ള ജിയോജിബ്ര ആപ്ലികേഷന്‍ തുറന്നുവരും.

ഇതില്‍ കാണുന്ന START എന്ന ബട്ടണില്‍ ക്ലിക്കി പ്രവര്‍ത്തനം ചെയ്തു തുടങ്ങാം... സഹായത്തിന് വേണമെങ്കില്‍ HELP ബട്ടണില്‍ ക്ലിക്കാം.

എല്ലാ സ്റ്റെപ്പുകളും ചെയ്തുകഴിഞ്ഞാല്‍ ജാലകത്തില്‍ കാണുന്ന check box കളില്‍ ക്ലിക്കുക. ഉത്തരം ശരിയാണെങ്കില്‍ പച്ച നിറത്തില്‍ ശരി(tick) അടയാളവും
തെറ്റാണെങ്കില്‍ ചുവപ്പു നിറത്തില്‍ തെറ്റ്(into mark ) അടയാളവും ദൃശ്യമാകും....
RESET എന്ന ബട്ടണ്‍ ക്ലിക്കിയാല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കാം.... ഒരു പ്രവര്‍ത്തനം മതിയാക്കുവാന്‍ ജിയോജിബ്രാ ജാലകം Don't Save എന്ന ഓപ്ഷന്‍ ഉപയോഗിച്ച് close ചെയ്യുക.... ജിയോജിബ്രാ സ്ക്രിപ്റ്റ് എങ്ങിനെയാണ് ഉപയോഗിക്കുക എന്ന് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒബ്ജക്റ്റുകളില്‍ റൈറ്റ് ക്ലിക്കി geogebra script എന്ന ടാബില്‍ ക്ലിക്കി മനസ്സിലാക്കാം.... Installation പതിവു രീതിയില്‍ തന്നെ.... പ്രവര്‍ത്തിപ്പിക്കാന്‍, Application-Education-SelfEvaluationToolfor GeoGebra 


Click Here to Downlaod