Ubuntu ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഫോൾഡറുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കുവാൻ സഹായകമായ ഒരു സോഫ്റ്റ് വെയറാണ് ഇത്തവണ പ്രമോദ് മൂർത്തി സർ പരിചയപ്പെടുത്തുന്നത്.
- സോഫ്ട് വെയർ ഡൗലോഡ് ചെയ്ത് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
- Application -> Other -> UbuntuLock എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട് വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുക.
- ജാലകത്തിലെ Lock എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍ സിസ്റ്റം പാസ്‌വേഡ് ആവശ്യപ്പെടും.സിസ്റ്റം പാസ്‌വേഡ് നല്കി കഴിഞ്ഞാല്‍ ആ ഫോല്‍ഡറിനെ സംരക്ഷിക്കാന്‍ നാലക്ക പാസ്‌വേഡ് നല്‍കുക.
- പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.
- ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കണമെങ്കില്‍ Application -> Other -> UbuntuLock എന്ന ക്രമത്തില്‍ വീണ്ടും സോഫ്റ്റ് വെയർ തുറന്ന് ജാലകത്തിലെ Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലോക്ക് ചെയ്തിട്ടുള്ള ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും. ഇവയില്‍ നിന്നു് Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുക.
- ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും.
Click here to download Ubuntu lock
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...