പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ, പവർ പോയിൻറ് പ്രസൻറേഷൻ, നോട്ടുകൾ തുടങ്ങിയവ പങ്കു വെക്കുകയാണ് ഈ പോസ്റ്റിലൂടെ ഉമ്മത്തൂർ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ. യു സി അബ്ദുൽ വാഹിദ്.
ഭൗമോപരിതല സവിശേഷതകളുടെ ത്രിമാന ദൃശ്യം ദ്വിമാന ദൃശ്യമാക്കിയ ഭൂപടവും അതിന്റെ പ്രത്യേകതകളും, ഉള്ളടക്ക സവിശേഷതയുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കാൻ ശേഷി നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ ഈ ഭൂപടങ്ങളുടെ നിർമ്മാണത്തിന്റെ അടിസ്ഥാനമായ ധരാതലീയ ഭൂപടങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കി ശാസ്ത്രീയമായ വിശകലനശേഷി ആർജ ജിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ഭൂമശാസ്ത്ര ഭാഗത്തെ അധ്യായമാണ് 'ഭൂതലവിശലനം ഭൂപടങ്ങളിലൂടെ'.
ഭൗതികവും സാംസ്കാരികവുമായ സവിശേഷതകളിൽ ഭൂപ്രകൃതി, ഉയരം, നദികളും മറ്റു ജലാശയങ്ങളും, വാസസ്ഥലങ്ങൾ, പട്ടണങ്ങൾ ആരാധനാലയങ്ങൾ തുടങ്ങിയ സൂക്ഷ്മവിവരങ്ങളറിയാൻ ധരാതലീയ ഭൂപടങ്ങളെ ആശ്രയിക്കുമ്പോൾ നാം വസിക്കുന്ന ഓരോ ഇഞ്ചു ഭൂമിയും അളന്ന് തിട്ടപ്പെടുത്തിയ ആളുകളുടെ കഠിനപ്രയത്നം എത്ര വലുതാണെന്ന ചരിത്രം പറഞ്ഞ് കൊണ്ട് ആരംഭിക്കുന്നു.
ധരാതലിയ ഭൂപടം നമ്മുടെ ജീവിതത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .
ഡെറാഡൂൺ (ഉത്തർഖാണ്ഡ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവെ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പരമ്പരയെ സൂചിപ്പിച്ച് 105 ഷീറ്റിലെ ഇന്ത്യയും സമീപ രാജ്യങ്ങളും അടങ്ങിയ ഭൂപട പരമ്പരയിലെ 36 ഷീറ്റുള്ള ഇന്ത്യയുടെ മില്യൻ ഷീറ്റിന്റെ തോത് വലുതാക്കി ഡിഗ്രി ഷീറ്റും ഇഞ്ച്ഷീറ്റുമാക്കി (ഇപ്പോൾ മെട്രിക്കാണല്ലൊ) അതിലൊന്നെടുത്ത് വിശകലനത്തിനു വേണ്ട അടിത്തറയൊരുക്കുകയാണ്.
നിറങ്ങൾ, അടയാളങ്ങൾ, ചിഹ്നങ്ങൾ, നോർത്തിംഗ്സും ഈസ്റ്ററിംഗ്സും കൂടിയ ഗ്രിഡിൽ നിന്നും നാലക്ക ഗ്രിഡ് റഫറൻസും ആറക്ക ഗ്രിഡ് റഫറൻസും പറഞ്ഞ്, കോണ്ടുർ രേഖകളിൽ നിന്ന് സ്ഥലാകൃതി കണ്ടെത്തി നേർക്കാഴ്ച പരിശോധിച്ച് സൂക്ഷ്മതല അപഗ്രഥനശേഷി നേടിയോ എന്ന പരിശോധനടത്തി പ്രാഥമിക വിവരങ്ങളും ഭൗതിക-സാംസ്കാരിക സവിശേഷതകളും കണ്ടെത്തുന്നതോടെ അധ്യായം അവസാനിക്കുന്നു . പൂർണമായും പ്രക്രിയാ ബന്ധിതമായി മുന്നേറുന്ന ഈ അധ്യായത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് പ്രസന്റേഷനും വീഡിയോയും നോട്ടുകളും
ക്ലാസ്സ് പ്രവർത്തനാധിഷ്ഠിതമാക്കാനും ആർജിച്ച പഠനനേട്ടങ്ങൾ ഉറപ്പിക്കാനും ഇവ ഉപകരിക്കുന്നതാണ് .
Sir.Thank you.
ReplyDeletecongradulations
ReplyDeletevahid sir thank you for ur great effort
ReplyDeleteSir,
ReplyDeleteThank you.