Friday, 30 September 2016

ICT Practical Notes - Std X


   പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ നാലാം അധ്യായം പൈത്തൺ ഗ്രാഫിക്സുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം..


Thursday, 29 September 2016

Study Notes, Teaching Manual etc. - History, Unit 06, Std 10


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ Struggle and Freedom എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടതാണ് ഈ പോസ്റ്റ്. ഇന്ത്യയിലെ വിദ്യാസമ്പന്നർക്കും ഉയർന്ന വിഭാഗങ്ങൾക്കുമിടയിൽ ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനം ജനകീയ സ്വഭാവം കൈവരിച്ചത് എങ്ങിനെയെന്നും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന മുന്നേറ്റമാക്കിത്തീർക്കുന്നതിൽ മഹാത്മാഗാന്ധി വഹിച്ച പങ്കെന്ത്, അദ്ദേഹം എങ്ങനെ എല്ലാവർക്കും സ്വീകാര്യനായ നേതാവായിത്തീർന്നു തുടങ്ങിയവ വിശകലനം ചെയ്യുന്നതാണ് ഈ അധ്യായം. 
പാഠഭാഗത്തെ ഗ്രഹിക്കുവാൻ സഹായിക്കുന്ന വിധം ശ്രീ മൈക്കൽ ആഞ്ചലോ സർ തയ്യാറാക്കിയ  നോട്ടുകൾ, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ, പവർ പോയിൻ്റ് പ്രസൻറേഷൻ എന്നിവ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Wednesday, 28 September 2016

Ubuntu Lock - a software to lock and unlock folders in Ubuntu 14.04


Ubuntu ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഫോൾഡറുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കുവാൻ സഹായകമായ ഒരു സോഫ്റ്റ് വെയറാണ് ഇത്തവണ പ്രമോദ് മൂർത്തി സർ പരിചയപ്പെടുത്തുന്നത്. 
  • സോഫ്ട് വെയർ ഡൗലോഡ് ചെയ്ത് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. 
  •  Application -> Other -> UbuntuLock എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട് വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുക.
  • ജാലകത്തിലെ Lock എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍ സിസ്റ്റം പാസ്‌വേഡ് ആവശ്യപ്പെടും.സിസ്റ്റം പാസ്‌വേഡ് നല്കി കഴിഞ്ഞാല്‍ ആ ഫോല്‍ഡറിനെ സംരക്ഷിക്കാന്‍ നാലക്ക പാസ്‌വേഡ് നല്‍കുക.
  • പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.
  • ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കണമെങ്കില്‍ Application -> Other -> UbuntuLock  എന്ന ക്രമത്തില്‍ വീണ്ടും സോഫ്റ്റ് വെയർ തുറന്ന് ജാലകത്തിലെ  Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലോക്ക് ചെയ്തിട്ടുള്ള ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും. ഇവയില്‍ നിന്നു് Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുക.
  •  ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും.

Click here to download Ubuntu lock

Tuesday, 27 September 2016

Class X Biology Simplified notes Units 3,4 & 5 (Malayalam & English Media)

  പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠങ്ങൾ അനായാസം ഗ്രഹിക്കുന്നതിന് സഹായകമാവുന്ന വിധം ലളിതമായി കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത്. 3,4,5 പാഠങ്ങളിൽ നിന്നുള്ള മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് റഷീദ് സർ ഇവിടെ പങ്ക് വെക്കുന്നത്. 
     സ്പന്ദനം ടീം സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നോട്ടുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...

Study material for SSLC HISTORY Chapter 5

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാമത്തെ പാഠഭാഗത്തിൻറെ നോട്ടുകളാണ് ഈ പോസ്റ്റിൽ ഉള്ളത്. മലപ്പുറം ജില്ലയിലെ തിരൂർക്കാട് അൻവാർ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരായ ജംഷീദ് എ, ഷെബിൻ റസൂൽ എന്നിവർ ചേർന്നു തയ്യാറാക്കിയ ഈ നോട്ടുകൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അധ്യാപകരോട് സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.

Monday, 26 September 2016

Teaching Manuals - English



Here are the Teaching Manuals prepared by Sri Prasanth P G, HSA English, GHSS Kottodi. These TMs would be helpful for the teachers handling English Classes. Team Spandanam expresses the whole hearted gratitude to Sri Prasanth for his great effort


ENGLISH GRAMMAR SUPPORT

Updated on 26.09.2016

Very useful materials to support students to improve grammatical skills in English. Please go through them and comment your opinion.


Thursday, 22 September 2016

ICT Video Tutorials- Part I



Updated on 22.09.16

ഐ സി റ്റി പാഠങ്ങളുടെ ചില വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വീഡിയോ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്റർ ശ്രീ സുഷീൽ കുമാറാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.
8,9,10 ക്ലാസ്സുകളിലെ എല്ലാ അധ്യായങ്ങളും ഇങ്ങനെ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സുശീൽ സർ എന്ന് അറിയുന്നതിൽ ഏറെ സന്തോഷമുണ്ട്...

  • STD - 8, CHAPTER-3 ( ACTIVITY 3.1 )


  • STD - 8, CHAPTER-3 ( ACTIVITY- ചില്ലക്ഷരങ്ങൾ )

Sunday, 18 September 2016

Std 9 - Unit 3- Song of the rain - Poem Analysis


Here is the Analysis of The Poem by Khalil Gibran -'Song of the Rain'. This Note has been prepared by Mr Akash S Kumar from Trivandrum, a Freelance Teacher. Spandanam Team exresses wholehearted gratitude to him for this great effort....

Click to download

Power Point Presentation On Ancient Tamilakam


എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ പ്രാചീന തമിഴകം എന്ന പാഠ ഭാഗം അനായാസം മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒരു പവർപോയിൻറ് പ്രസൻറേഷൻ ഫയലാണ് ഇവിടെ ഉമ്മത്തൂർ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ. യു സി അബ്ദുൽ വാഹിദ് സർ പങ്കു വെക്കുന്നത്.....
സാറിനു നന്ദി.....
ഫയൽ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം....

Click here to Download Power Point Presentation

പഠന വിഭവങ്ങൾ- സോഷ്യൽ സയൻസ് ॥ - ക്ലാസ് 10- യൂനിറ്റ് 4 ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ


പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ  ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ, പവർ പോയിൻറ് പ്രസൻറേഷൻ, നോട്ടുകൾ തുടങ്ങിയവ പങ്കു വെക്കുകയാണ് ഈ പോസ്റ്റിലൂടെ ഉമ്മത്തൂർ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ. യു സി അബ്ദുൽ വാഹിദ്.


Saturday, 17 September 2016

Teaching Aids & Teaching Manual



പത്താം തരം സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാമത്തെ പാഠമായ  'സംസ്കാരവും ദേശീയതയും' എന്ന ഭാഗത്തിനാവശ്യമായ സ്റ്റഡി മെറ്റീരിയൽസ്, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ എന്നിവ തയ്യാറാക്കി സ്പന്ദനവുമായി പങ്കു വെക്കുകയാണ് സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മൈക്കൽ ആഞ്ചലോ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി....


Wednesday, 14 September 2016

തുല്യതാ പരീക്ഷ: ജീവശാസ്ത്രം പഠന സഹായികൾ

  പത്താം തരം തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി വയനാട് കല്ലൂർ  ജി എച്ച് എസ് സ്കൂളിലെ ശ്രീ രതീഷ് സർ തയ്യാറാക്കിയ ജീവശാസ്ത്രം  നോട്ടുകളാണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്.  പഠനവിഭവങ്ങൾ സയ്യാറാക്കിയ സാറിനു നന്ദി...

പരീക്ഷാർത്ഥികൾ ഈ നോട്ടുകൾ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ നിന്നും Download ചെയ്യാം

Thursday, 8 September 2016

Minority Pre Matric Scholarship 2016-17

കേന്ദ്ര ഗവൺമെൻറിൻറെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 2016-17 അധ്യയന വർഷത്തെ ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ (സർക്കാർ/എയ്ഡഡ്/എം.ജി.എൽ.സി/പ്രൈവറ്റ് സ്കൂൾ) വിദ്യാർത്ഥികൾക്ക് നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി 2016 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പുതിയ നിർദ്ദേശങ്ങളും വെബ്സൈറ്റ് ലിങ്കും ചുവടെ... 


Question Papers and Answer Keys - First Term 2016-17

Updated on 08.09.2016

ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമായ ഉത്തര സൂചികകളുമാണ് ഈ പോസ്റ്റിൽ നൽകുന്നത്. ഉത്തരസൂചികകളിൽ തെറ്റുകൾ കടന്നുകൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ അതു comment ചെയ്യുമല്ലോ...

ഉത്തരസൂചികകൾ ഈ പോസ്റ്റിൽ നൽകുന്നതിന് അവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക...

Wednesday, 7 September 2016

one_click_random_worksheets - Mathematics Std 10

Prpared by 
 Maths Club 
 TSNM HS Kundoorkunnu


പത്താം തരത്തിലെ ഗണിത പാഠങ്ങളില്‍ നിന്നുള്ള വ‍ര്‍ക്ക്ഷീറ്റുകള്‍ Generate ചെയ്യുന്ന വിധത്തിലുള്ള ഒരു സോഫ്റ്റ് വെയറാണ്  കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ് പ്രവര്‍ത്തകര്‍ക്കും, ഇത്തരം ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി....

പ്രവര്‍ത്തന ക്രമം
1. സോഫ്റ്റ് വെയര്‍ (OC_Worksheets.tar.gz) Dowload ചെയ്ത് Desktop ലേക്ക് Extract ചെയ്യുക.
Download One Click Worksheets Software

2. ഫോള്‍ഡറിലെ mnp.sh ഫയലില്‍ Double Click ചെയ്യുക .(Right click ചെയ്ത് properties തുറന്ന് permission നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുു വരുത്താവുന്നതാണ്)
3. System password നല്‍കി installation പൂര്‍ത്തിയാക്കുക.
4. Applications -> Education -> One_click_Worksheets എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം....

Saturday, 3 September 2016

History study notes std 8,9 & 10

Updated on 15.08.16



മലപ്പുറം ജില്ലയിലെ എടരിക്കോട് ICMS ലെ CMA faculty ശ്രീ ശുഹൈബ് കൂളത്ത് തയ്യാറാക്കിയ സോഷ്യൽ സയൻസ് പഠന സഹായികളാണ് ഈ പോസ്റ്റിൽ നൽകുന്നത്. സാമൂഹ്യ ശാസ്ത്രത്തിൽ ഏറെ താത്പര്യം കാണിക്കുന്ന ഇദ്ദേഹം തിരൂരങ്ങാടിയിലെ പല സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട സാമൂഹ്യശാസ്ത്ര അധ്യാപകൻ കൂടിയാണ്......
സ്പന്ദനത്തിലൂടെ പഠന സഹായികൾ പങ്കു വെച്ച ശുഹൈബ് സാറിനു നന്ദി..
കൂടുതൽ പഠനവിഭവങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം..
Class X
 Class IX
Class VIII

Study notes -  Unit 2 
(posted on 15.08.2016)

Friday, 2 September 2016

SSLC Biology Sample Question paper Set 4 with answer key


  9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇതേ മാതൃകയിലാണ് വയനാട് കല്ലൂർ ജി എച്ച് എസ് സ്കൂളിലെ ശ്രീ രതീഷ് സർ SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.
 Download Sample Question paper Set 4 with answer key 



 മുമ്പ് തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരസൂചികകളും ചുവടെ....
Question paper Set 1 (posted on 07.08.2016)
Question paper Set 2 (posted on 14.08.2016)
Question paper Set 3 (posted on 22.08.2016)


രതീഷ് സർ മുമ്പ് തയ്യാറാക്കിയ ചോദ്യ   ശേഖരങ്ങളും പഠന വിഭവങ്ങളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.