Saturday, 5 September 2015

Python Practice



SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ ആണ് ഇത്. 
File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക. 
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക. ആകെ 11 ചോദ്യങ്ങളാണുള്ളത്. 
Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save Fileഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് /home/username/Exam10എന്ന ഫോള്‍ഡറില്‍ RegNo_QnNo എന്ന പേരില്‍ സേവ് ചെയ്യുക. 
അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും. തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or IDLE (Using Python 2.7 in 14.04)തുറന്നുവരും. 

and then extract and install the .deb file and run it by Application - Education - pythonpractice

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...