Sunday, 27 September 2015

Kompozer Practice software AND Sys info Trainer



Kompozer Training Software


Sys Info Trainer
An ICT Tool to practice Sysinfo software to generate and save the detailed information report about your system

extract and dbl clk to run sysinfo_trainer (10.04).tar.gz on Edubuntu 10.04

extract and dbl clk to run sysinfo_trainer (>=14.04).tar.gz on Edubuntu 14.04

Tuesday, 15 September 2015

അഭിനന്ദനങ്ങൾ..!!!

വടക്കാങ്ങര ടി എസ് എസ്സിലെ 75 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍; വിദ്യാഭ്യസ ജില്ലയിലെ തന്നെ മികച്ച നേട്ടം. വിദ്യാര്‍ത്ഥികള്‍ക്കും, അവര്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....

Monday, 14 September 2015

Answer Key - First Terminal Evaluation 2015

Updated on 17.09.2015 - 9.45 am
ലഭ്യമായ ഉത്തര സൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തെറ്റുകള്‍ കടന്നു കൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കമന്ററായി അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. 

Class 8

TUPI:2D Magic Practicing Software


TUPI : 2D Magic animation പ്രാക്റ്റീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു. 
ഇതിനാവശ്യമായ ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക് extract ചെയ്യുക. 
പിന്നീട് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop ലേക്ക് extract ചെയ്യുക. 

OS: Edubuntu 10.04 and 14.04 Dbl clk ചെയ്ത് run ചെയ്യുക 


പ്രവര്‍ത്തനം :
​ മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishingboat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.



Download files

Wednesday, 9 September 2015

QGIS Road Buffering _ Training Software



പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്താം..

ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ : 
1.  QGIS_Practice.tar.gz  (for 10.04) അല്ലെങ്കില്‍  QGIS_Trainer(>=14.04).tar.gz  (for>=14.04) Download ചെയ്യുക 

2. file extract ചെയ്ത് gambas file run ചെയ്യുക   .

 Note: If you don't have a QGISproject folder in your Home folder download and extract QGISproject.tar.gz to ur Home folder

Download the files from the links below

Saturday, 5 September 2015

Python Practice



SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ ആണ് ഇത്. 
File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക. 
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക. ആകെ 11 ചോദ്യങ്ങളാണുള്ളത്. 
Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save Fileഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് /home/username/Exam10എന്ന ഫോള്‍ഡറില്‍ RegNo_QnNo എന്ന പേരില്‍ സേവ് ചെയ്യുക. 
അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും. തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or IDLE (Using Python 2.7 in 14.04)തുറന്നുവരും. 

and then extract and install the .deb file and run it by Application - Education - pythonpractice