Friday, 16 July 2021

SSLC Revaluation/Photocopy/Scrutiny 2021

 ** Revaluation/Photocopy/Scrutiny Applications Registration.

** Circular

** Official Site 

  • 2021 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക്ആ യതിനുള്ള ഒാൺലൈൻ അപേക്ഷകൾ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in/ ൽ 17/07/2021 മുതൽ 23/07/2021 വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 
  • ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയസെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 23 -ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. 
  • പ്രസ്തുത അപേക്ഷകൾ 24/07/2021 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്.
  •  ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. 
  • പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.
  •  പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട്  ഒാൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 
  • ജൂലൈ 23- ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.
  • പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല. 
  • എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. 
  • 2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷ മുതൽ എ+ ലഭിക്കുന്ന വിഷയങ്ങൾക്കും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. 
  • നിശ്ചിത സമയ പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...