Wednesday, 28 July 2021

Online Evaluation - Physics and Chemistery - Ravi Peringode

8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട Online Evaluation Tools ആണ് പെരിങ്ങോട് HS ലെഅധ്യാപകൻ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.


    8th std - Unit 1



    9th std - Unit 1


    10th std - Unit 1



    Tuesday, 27 July 2021

    Saturday, 24 July 2021

    Notes and Worksheets - Chapter 1 EQUAL TRIANGLES (തുല്യ ത്രികോണങ്ങൾ ) - Mathematics - Std VIII- By Sarath

     6/7/21 ന് വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസ് ഗണിതത്തിന്റെ Chapter 1 (തുല്യ ത്രികോണങ്ങൾ, EQUAL TRIANGLES) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

    ശരത് സാറിനു നന്ദി...


    Notes and Worksheets - Chapter 1 AREA (പരപ്പളവ്) - Mathematics - Std IX - By Sarath

    Sarath A S

     13/7/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതം Chapter 1 പരപ്പളവ് (AREA ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

    ശരത് സാറിനു നന്ദി...


    Work sheet 1.5 - EM

    Note 1.5 - EM

    Work sheet 1.5 - MM 

    Note 1.5 - MM

    എ.പി.ജെ അബ്ദുൾ കലാമിൻ്റെ ശ്രദ്ധേയമായ വാക്കുകളും ദർശനങ്ങളും

    Suresh Kattilangadi
     പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന  ഡോ: എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മദിനമായ ജൂലായ്  27.- ൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ  ശ്രദ്ധേയമായ വാക്കുകളും ദർശനങ്ങളും ചിത്ര സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി




    Click Here To Download (pdf)



    ________________

    Related post


    എ പി ജെ അബ്ദുൽ കലാമിനെക്കുറിച്ചുള്ള ഏതാനും അറിവുകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ

    http://spandanamnews.blogspot.com/2020/07/video-july-27-p-j-memorial-day-27.html

    https://youtu.be/a_3fcYxz_us

    Wednesday, 21 July 2021

    ചാന്ദ്ര പര്യവേഷണം: ഒരു ലഘു വിവരണം ||| Lunar Missions

     ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രപര്യവേഷണങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് മലപ്പുറം വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പി അഹ്ബാൻ.


    https://youtu.be/XKdayaD6tnA


    Tuesday, 20 July 2021

    Video Links - Classes on Physics and Chemistry - Class 9,10, +1 - By Ebrahim V A

    Ebrahim V A
     9, 10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും +1 ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും തയ്യാറാക്കി പ്രസിദ്ധീകരിച്ച വിവിധ വീഡിയോ ക്ലാസുകളുടെ ലിങ്കുകളാണ് ഒരു pdf ഫയലിൽ ശ്രീ ഇബ്രാഹീം വി എ ഇവിടെ പങ്കു വെക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇവ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.


    Click Here TO Download

    Refresher Modules - Focus Grammar - By Ashraf VVN

    Ashraf VVN
    DGHSS Tanur
    വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടുത്താവുന്ന English Grammar Refreshers Modules തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് താനൂർ  ദേവധാർ ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ.

    ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ പഠനത്തിനു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന അഷ്റഫ് സാറിനു നന്ദി...

    Friday, 16 July 2021

    SSLC Revaluation/Photocopy/Scrutiny 2021

     ** Revaluation/Photocopy/Scrutiny Applications Registration.

    ** Circular

    ** Official Site 

    • 2021 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക്ആ യതിനുള്ള ഒാൺലൈൻ അപേക്ഷകൾ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in/ ൽ 17/07/2021 മുതൽ 23/07/2021 വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
    • രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 
    • ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയസെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 23 -ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. 
    • പ്രസ്തുത അപേക്ഷകൾ 24/07/2021 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്.
    •  ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. 
    • പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.
    •  പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട്  ഒാൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 
    • ജൂലൈ 23- ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.
    • പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല. 
    • എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. 
    • 2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷ മുതൽ എ+ ലഭിക്കുന്ന വിഷയങ്ങൾക്കും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. 
    • നിശ്ചിത സമയ പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

    Tuesday, 6 July 2021

    Attendance Manager for Google Meet Classes - MS Access Database - M A Rasack Vellila

    ഓൺലൈൻ ക്ലാസുകൾക്കിടയിൽ വിദ്യാർത്ഥികളുടെ Attendance വളരെ എളുപ്പത്തിൽ രേഖപ്പെടുത്തുവാൻ സഹായകമാകുന്ന ഒരു MS Access Database ആണ് ഈ പോസ്റ്റിലൂടെ പങ്കുവക്കുന്നത്.

    Windows ൽ MS Office  Access ലാണ് ഇത് പ്രവർത്തിക്കുക.

    ചുവടെ നിന്നും സോഫ്റ്റ് വെയർ Download ചെയ്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക. Right Click ചെയ്ത് Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഉപയോഗിക്കുക

    Download Attendance Manager

    ഉപയോഗിക്കേണ്ട രീതി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

    എം എ റസാഖ് വെള്ളില

    ടി എസ് എസ് വടക്കാങ്ങര

    Saturday, 3 July 2021

    വൈക്കം മുഹമ്മദ് ബഷീർ

     കലാകാരൻമാർ വരച്ച ബഷീർ ചിത്രങ്ങളോടൊപ്പം ഒരു ലഘു ജീവിതക്കുറിപ്പ്.

     ജൂലായ് 5 ബഷീർ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീ സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയത്.


    https://youtu.be/etx_hF-D7aw