Saturday, 14 October 2017

Study Materials Social Science - Class 10


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്ന് അധ്യായങ്ങളുടെ പഠന വിഭവങ്ങള് ഒരുമിച്ച് ഒരു പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് ശ്രീ യു സി വാഹിദ് സര്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരണങ്ങള് നല്കിയിട്ടുള്ള ഈ നോട്ടുകള് വിദ്യാര്ത്ഥികള്ക്ക് തീര്ച്ചയായും ഉപകാരപ്പെടും.
 ഈ വലിയ ഉദ്യമത്തിനു വാഹിദ് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു...


SS 2  യൂനിറ്റ് 6- ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും
SS1 യൂനിറ്റ് 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ 
SS1 യൂനിറ്റ് 9  രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും 
_____________________________________________

 അകലെയുള്ള പ്രതിഭാസങ്ങളേയോ വസ്തുക്കളേയോ നേരിട്ട് ബന്ധപ്പെടാതെ അവയെ സംബന്ധി ക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വിദൂര സംവേദനവും നിരീക്ഷണ പ്രതലങ്ങളും സംവേദങ്ങളും ഊർജജ ഉറവിടങ്ങളും പ്രതിപാദിച്ച് തുടങ്ങുന്ന ഭൂമി ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചുള്ള യൂനിറ്റാണ് "ആകാശക്കണ്ണകളും അറിവിന്റെ വിശകലനവും". ഭൂമിയെ സദാസമയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആകാശത്തിലെ കണ്ണുകളെ, സാറ്റലൈറ്റുകളെ, ഭൂമധ്യരേഖക്ക് ലംബമായി വ്യന്യസിച്ച് മധ്യരേഖാ ഭ്രമണപഥമുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളായും സൂര്യന്റെ പ്രത്യക്ഷ ചലനത്തിനൊപ്പം ഉപഗ്രഹത്തിന്റെ പഥമുൾക്കൊള്ളുന്ന തലവും സൂര്യനും തമ്മിലുള്ള കോൺ ഒരിക്കലും വ്യത്യാസപ്പെടാതെ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ചലിക്കുന്ന സൗര സ്ഥിര ഉപഗ്രഹങ്ങളായും വേർതിരിച്ചത് കാണാം.
  GPS ഉം ഗൂഗിൾ എർത്തും വിക്കിമാപ്പിയ യും ഉപയോഗിക്കുന്ന കാലത്ത് ജനപ്രിയ സാങ്കേതികവിദ്യകളായ GIS - GPS ഉദ്‌ഥിത സേവനം എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് പിന്നീട് പ്രതിപാദിക്കുന്നത്. ഇതിൽ QGis സോഫ്റ്റ് വേർ ഉപയോഗിച്ച് എങ്ങനെ I T ലാബിൽ നിന്നും വിശകലനം ചെയ്യാം എന്നുള്ള വിവരും നൽകുന്നു.
  IRNSS നെക്കുറിച്ച് വിവരങ്ങൾ വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് കൈവരിച്ച നേട്ടങ്ങും ആ നേട്ടത്തിന്റെ പിന്നണി പ്രവർത്തകരേയും അനുസ്മരിച്ച് "സ്വാതന്ത്യാനന്തര ഇന്ത്യ" എന്ന ചരിത്ര അധ്യായത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട വെല്ലുവിളികളും അത് എപ്രകാരം തരണം ചെയ്താണ് ഇന്നീ കാണുന്ന അഭിമാനകരമായ നേട്ടങ്ങൾ ആസൂത്രണങ്ങളിലൂടെ കൈവരിച്ചതെന്ന് കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളും, നമ്മുടെ രാജ്യത്തിന്റെ വിദേശ നയവും പരിശോധിച്ച് വിശകലനം ചെയ്ത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നു.
ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ പരമാധികാര രാഷ്ട്രമായ ഇന്ത്യയെ രാഷ്ട്രം എന്നു വിളിക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ യൂനിറ്റിലേക്ക് കടക്കുന്നത്. രാഷ്ടവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന യൂണിറ്റിൽ രാഷ്ട്രം, രാഷ്ട്രത്തിന്റെ ഘടകങ്ങൾ, രാഷ്ട്രം ആവിർഭവിച്ചത്, രാഷ്ട്രത്തിന്റെ ചുമതലകൾ, പൗരത്വം, രാഷ്ട്രതന്ത്രശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളാണ് വിശകലനം ചെയ്യുന്നത്.
_________________________________
More materials from Sri U C Vahid

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...