Tuesday, 28 June 2016

mathemaGIFs and Installation File for 9th maths 1st chapter [പരപ്പളവ്]

ഒമ്പതാം തരത്തിലെ ഗണിതത്തിലെ ഒന്നാം അധ്യായമായ പരപ്പളവുകളിലെ എല്ലാ ടെക്സ്റ്റ്ബുക്ക് പരിശീലന പ്രവര്‍ത്തനങ്ങളുടെയും 14 GIF ഫയലുകളും അവ ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഫയലുമാണ് ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കി അയച്ചു തന്നിട്ടുള്ളത്.  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ഗ്രഹിക്കുവാൻ ഇവ തീർച്ചയായും സഹായകമാവും.
    ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ പ്രമോദ് മൂർത്തി സാറിനു നന്ദി...


Thursday, 23 June 2016

Activities - English - Std 10

     After reading  the story 'Vanka', the students are directed to think about an alternative end for the story and write about it (Activity 7 in the 'Let's Revisit' part of the text).
    Here in this post, we share with you an excellent alternative ending for the story written by the 10 std student of Muslim HSS, Kangazha, KottayamFaheema Nadirsha. Her teacher, Smt. Rehana Harees has shown her willingness to share this piece of work with Spandanam. 
       Spandanam Team congratulates Faheema Nadirsha and expresses wholehearted gratitude to Smt. Rehana Harees. 

 

Monday, 13 June 2016

വായനാ ദിനം ക്വിസ്



വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ PowerPoint പ്രെസന്റെഷൻ രൂപത്തിൽ തയ്യാറാക്കി  അയച്ച് തന്നിരിക്കുകയാണ് കക്കോടി എം ഐ എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ സാര്‍. 
പ്രസന്റേഷന്‍ രൂപത്തിലുള്ള ചോദ്യങ്ങൾ രണ്ട് ഭാഗങ്ങളായാണ് നല്‍കിയിട്ടുള്ളത്. 
 ഈ പ്രസന്‍റേഷന്‍ സ്പന്ദനവുമായി പങ്കു വെച്ച ശ്രീ ഷാജല്‍ സാറിനു നന്ദി. 




Saturday, 11 June 2016

ICT Teaching Aid for Algebraic Identities


സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന അപ്ലിക്കേഷനാണ് ഈ പോസ്റ്റിൽ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്. 

സോഫ്റ്റ് വെയറിൻറെ രണ്ട് വേർഷനുകൾ നൽകിയിട്ടുണ്ട്. 

  • ഉബുണ്ടു 10.04 ൽ പ്രവർത്തിക്കുന്ന ഫയൽ .exe ആണ്. ഇൻസ്റ്റലേഷൻ ആവശ്യമില്ല. 
  •  ഉബുണ്ടു 14.04 ൽ പ്രവർത്തിക്കുന്ന ഫയൽ .deb ആണ്. ഇൻസ്റ്റാൾ ചെയ്ത് Application -> Universal Access എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കാം... 
For Ububuntu 14.04
 For Ububuntu 10.04 

Sunday, 5 June 2016

​ICT Tool for practicing the TextBook questions of 10th maths chapter Circles


പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തുള്ള ചോദ്യങ്ങൾ പരിശീലിക്കുന്നതിനുള്ള ഒരു സോഫ്റ്റ് വെയർ ആണ് ഇത്തവണ കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകനും സ്പന്ദനത്തിൻറെ നല്ല സുഹൃത്തുമായ ശ്രീ പ്രമോദ് മൂർത്തി സർ പരിചയപ്പെയുത്തുന്നത്. 

സോഫ്റ്റ് വെയറിൻറെ രണ്ട് വേർഷനുകൾ നൽകിയിട്ടുണ്ട്. 

  • ഉബുണ്ടു 10.04 ൽ പ്രവർത്തിക്കുന്ന ഫയൽ .exe ആണ്. ഇൻസ്റ്റലേഷൻ ആവശ്യമില്ല. 
  • ഉബുണ്ടു 14.04 ൽ പ്രവർത്തിക്കുന്ന ഫയൽ .deb ആണ്. ഇൻസ്റ്റാൾ ചെയ്ത് Application -> Universal Access എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കാം...
For Ububuntu 14.04

For Ububuntu 10.04