QUIZ MAKER എന്ന പേരില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ മുമ്പ് തയ്യാറാക്കിയ സോഫ്റ്റ്വെയറിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആദ്യ വേര്‍ഷനില്‍ ടെക്സ്റ്റ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെങ്കില്‍ ഈ പുതിയ വേര്‍ഷനില്‍ ചിത്രങ്ങളും അവയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ കഴിയും എന്നതാണ് പ്രത്യേകത.
- ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറിലെ ഡെസ്കടോപ്പില്‍ Extract ചെയ്ത് ഇതിനുള്ളിലെ gq.sh എന്ന ഫയലിന് പെര്മിഷന് നല്കി ഡബിള്‍ ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ വഴി പ്രവര്‍ത്തിപ്പിക്കുക.
- Root Password നല്കി ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക.
- Application -> Accessaries -> Pho Quiz Image based Quiz Making Software വഴി സോഫ്റ്റ്വെയര് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
- തുറന്ന് വരുന്ന ജാലകത്തിലെ Create New Database എന്ന റേഡിയോ ബട്ടണ്‍ വഴി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം.
- ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ Quiz Masterന് അനുയോജ്യമായ Username, Password ഇവ തിരഞ്ഞെടുക്കാനാവശ്യപ്പെടും . നമുക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് ക്വിസ് പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ Username, Password എന്നിവയാണ് നല്‍കേണ്ടത്.
- Use Existing Database എന്നതുപയോഗിച്ച് ക്വിസ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷിച്ച് അഭിപ്രായങ്ങളറിയിക്കാന്‍ മറക്കരുത്
click here to download PhoQuiz: GQuizMaker v2.0