ഡംബോ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും CATO എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കുവാനുള്ള ശ്രമങ്ങളിലൂടെ കേരളത്തിലെ അധ്യാപക വിദ്യാർത്ഥി സമൂഹത്തിന് സുപരിചിതനായ കൊല്ലം ചവറ ഗവ.സ്‌കൂളിലെ അരുൺകുമാർ എ.ആർ. എന്ന അധ്യാപകൻ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫോണുകളിൽ നിഷ്‌പ്രയാസം ഉപയോഗിക്കാവുന്ന ഒരു ആപ് English Maestro എന്ന പേരിൽ തയ്യാറാക്കുകയുണ്ടായി. Google Play Store ൽ നിന്ന് സൗജന്യമായി Download ചെയ്ത് ഇൻസ്റ്റോൾ ചെയ്യാവുന്ന ഈ Application ൽ ആവശ്യമായ അപ്ഡേഷൻ അദ്ദേഹം ചെയ്തു വരുന്നു.
പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളിലെ വീഡിയോകൾ, പഠനപ്രവർത്തനങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഗ്രാമർ, ഭാഷാ നൈപുണികളുമായി ബന്ഡപ്പെട്ട ഗെയിമുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ Application.