ഒരു പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പരിഷ്ക്കരിച്ച പുതിയ പതിപ്പ്
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായിപരിചയപ്പെടുത്തിയ Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ വീണ്ടും ചില മാറ്റങ്ങളോടെയും പുതുമകളോടെയും ഈ വര്‍ഷവും 'EasyITCalculator 2015-16_V-01'എന്ന പേരില്‍ അവതരിപ്പിക്കുകയാണ്. ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഷീറ്റില്‍ Details & IT Sections എന്ന ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വരുമാനത്തില്‍ നിന്നും നേരിട്ട് കുറക്കാവുന്ന കിഴിവുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും , 2015-16ധനകാര്യവര്‍ഷത്തെ ഇന്‍കം ടാക്സ് നിരക്കും , 80G കിഴിവിന്റെ വിശദാംശങ്ങളും , rounding off രീതികളും പഴയ പതിപ്പിലേതു പോലെ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ യൂട്ടിലിറ്റിയുടെ ആകെ പ്രവര്‍ത്തനം വിശദീകരിക്കുന്ന Help , Data Entryഎളുപ്പമാക്കാനുള്ള Data collection Sample എന്നിങ്ങനെ പുതിയ രണ്ടു ടാബുകള്‍ കൂടി ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ( FY 2014-15)അനുവദനീയമായിരുന്ന 2000 രൂപയുടെ U/s 87A Rebate ( Total Income 500000 രൂപയില്‍ കവിയാതിരുന്നാല്‍ ) ഈ വര്‍ഷവും (FY 2015-16) ലഭ്യമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആ റിബേറ്റും കൂടി ഉള്‍പ്പെടുത്തിയാണ് അടവാക്കേണ്ട ടാക്സ് , ഈ യൂട്ടിലിറ്റിയിലും കണക്കാക്കപ്പെടുന്നത്. ഈ കിഴിവിന് അര്‍ഹതയുണ്ടോ എന്ന് Data Entry സമയത്തും Statement -ലും , Form 16_new-വിലും കാണാവുന്നതാണ്.
ഇക്കാലത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ വിരളമാണല്ലോ. അവരുടെ HRA സങ്കീര്‍ണ്ണങ്ങളായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും Data Entry എന്ന ടാബില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ HRA ചേര്‍ക്കാനുള്ള ഫീല്‍ഡുകള്‍,സൗകര്യാര്‍ത്ഥം ഒരു പ്രത്യേക ബോക്സിനകത്താക്കി തന്നെ നല്‍കിയിട്ടുണ്ട്. HRAചേര്‍ക്കുന്നതിനു മുമ്പ് ആ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ ഇന്‍കം ടാക്സ് നിയമത്തിലെ ഈ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കേണ്ടതാണ്. പഴയ പതിപ്പു പോലെ കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കിനോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റിയും മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇതും അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപയോക്താക്കളോട് വീണ്ടും അപേക്ഷിക്കുന്നു.
ശ്രദ്ധിക്കുക : DataEntry സൗകര്യപ്രദമാക്കുന്നതിന് Data collection Sample എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ കിട്ടുന്ന Form-ന്റെ പ്രിന്റെടുത്ത് പൂരിപ്പിച്ചു വച്ചാല്‍ DataEntryടാബിലെ field കളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ടൈപ്പു ചെയ്യാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം