||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Friday 29 September 2017

Notes & Videos on 'Struggle and Freedom' (സമരവും സ്വാതന്ത്ര്യവും) - Class 1 0 SS 1 Unit 6


   
പത്താം ക്ലാസിലെ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠന സഹായികളാണ് ശ്രീ യു സി വാഹിദ് സര്‍ പങ്കു വെക്കുന്നത്. ഈ ഈ പാഠഭാഗത്തിന്‍റെ  നോട്ടും ജാലിയൻ വാലാഭാഗ്, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്രൃം എന്നിവയുമായി ബന്ധപ്പട്ട വീഡിയോകളുമാണ് ഈ പോസ്റ്റില്‍ ഉള്ളത്.   ഈ വലിയ ഉദ്യമത്തിനു  നന്ദി...

 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി സത്യാഗ്രഹം എന്ന സമരമാർഗ്ഗം ദക്ഷിണാഫ്രിക്കയിൽ നിന്ന് പഠിച്ച് 1915ൽ ഇന്ത്യയിലെത്തുകയും 1917-ൽ ചമ്പാരനിൽ പ്രയോഗിക്കുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന അധ്യായത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ ആത്മകഥയിലെ നീലത്തിന്റെ കഥ എന്ന ഭാഗം വായിച്ചു കൊണ്ടാണ്. സമര മുഖത്ത് അഹിം സയും നിസ്സഹകരണവും നിയമലംഘനവും പരിചയപ്പെടുത്തി ജനമനസ്സുകളിൽ നേതാവാകുകയും ദേശീയ സമരം ബഹുജന സമരമായി പരിണമിക്കുകയും ചെയ്യുന്നു. റൗലറ്റ് നിയമത്തിനെതിരെ നിസ്സഹകരണം ആരംഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ ചിത്രത്തിൽ ഗാന്ധിയൻ യുഗത്തിന്റെ തുടക്കമാരംഭിച്ചു. അത് നിസ്സഹകരണവും സിവിൽ നിയമലംഘനവും ക്വിറ്റ് ഇന്ത്യയും കടന്ന് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി കണ്ട് അവസാനിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമാജ്യത്വത്തിതിനെതിരെ ഗാന്ധിയൻ സമരരീതിയിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപലർത്തിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവരുടെ സംഭാവനകളേയും ഇതോടൊപ്പം കാർഷിക -വ്യവസായ തൊഴിലാളികളുടെ സംഘടനകളും സമരങ്ങളും ദേശീയ പ്രസ്ഥാനത്തിന് എങ്ങിനെ ഊർജ്ജം പകർന്നെന്നും ഒപ്പം പ്രതിപാദിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധമുണ്ടാക്കിയ ബ്രിട്ടന്റെ ക്ഷീണവും ഭരണമാറ്റവും മൗണ്ട് ബാറ്റൻ പദ്ധതിയും ഇന്ത്യൻ സ്വതന്ത്ര്യ നിയമവും സൂചിപ്പിച്ച് സമരത്തിൽ തുടങ്ങിയ ഈ യൂനിറ്റ് സ്വാതന്ത്ര്യത്തിലവസാനിക്കയാണ്. 

  • Click Here To Download Notes  

Some Videos Related to this Lesson

ഗാന്ധിജിയുടെ സമരം - ( ദക്ഷിണാഫ്രിക്ക )
ജാലിയന്‍വാലാഭാഗ്  (Film)
ഉപ്പ് സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യ
ഇന്ത്യൻ സ്വാതന്ത്രൃം
____________________________________________________

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...