|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 8 October 2017

Public Expenditure and Public Revenue (പൊതു ചെലവും പൊതു വരുമാനവും) SS II - Std 10 - Study Materials

 

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം II ലെ അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട സ്റ്റഡി മറ്റീരിയല്‍സ് ആണ് ഈ പോസ്റ്റിലുള്ളത്.
      പൊതുചെലവും പൊതു വരുമാനവും
 ജി.എസ്.ടി യും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സമകാലിക അവസ്ഥയും ആമുഖമായി പറഞ്ഞ് ചിത്ര നിരിക്ഷണത്തിലുടെ ഏതല്ലാം രംഗങ്ങളിലാണ് പൊതു ചെലവ് എന്ന് കണ്ടെത്തി ആരംഭിക്കുന്ന സാമ്പത്തിക ശാസ്ത്ര ഭാഗത്തെ യൂനിറ്റാണ് 'പൊതു ചെലവും പൊതു വരുമാനവും'. എന്താണ് പൊതു ചെലവ് എന്നും അതിനെ എങ്ങിനെ വികസന വികസനേതര ചെലവുകൾ എന്ന് വേർതിരിക്കാമെന്ന് കണ്ടെത്തി ഇന്ത്യയിലെ പൊതു ചെലവ് വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ്. ശേഷം ഈ ചെലവുകൾക്ക് എങ്ങനെയാണ് വരുമാനം കണ്ടെത്തുന്നത് എന്ന് പ്രതിപാദിക്കുന്ന ഭാഗമാണ് പൊതുവരുമാനം. പൊതു വരുമാനം എന്താണെന്നും ഇതിന്റെ സ്റോതസ്സുകൾ എന്തൊക്കെയാണെന്നും വിവിധ നികുതി നികുതിയേതര മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. ശേഷം പൊതു കടത്തിന്റെ ഗുണദോഷങ്ങൾ കണ്ടെത്തി പൊതുധാനകാര്യവും വിവിധ ബജറ്റുകളും കടന്ന് വന്ന് നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിശകലനം ചെയ്ത് ബജറ്റിലൂടെ ധനനയം നടപ്പിലാക്കുന്നതും അതിന്റെ ലക്ഷ്യങ്ങളും കണ്ടെത്തി ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചികയുമാണ് എന്ന് തിരിച്ചറിഞ്ഞ് ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ സൃഷ്ടിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
  ഈ യൂനിറ്റിന് ഏറെ സഹായകമായ പഠന വിഭവങ്ങൾ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്ക് വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍.  വാഹിദ് സാറിന് സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു. 
 ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...
More Resources from Sri U C Abdul Vahid

---------------------------------------------------------------------------------------------------------

Note: Sri U C Vahid is presenting a pdf file and a Power point presentation file related to the lessons Public Expenditure and Public Revenue. These are helpful for the students of High school classes in Kerala syllabus.

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...