ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 28 September 2016

Ubuntu Lock - a software to lock and unlock folders in Ubuntu 14.04


Ubuntu ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഫോൾഡറുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കുവാൻ സഹായകമായ ഒരു സോഫ്റ്റ് വെയറാണ് ഇത്തവണ പ്രമോദ് മൂർത്തി സർ പരിചയപ്പെടുത്തുന്നത്. 
  • സോഫ്ട് വെയർ ഡൗലോഡ് ചെയ്ത് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. 
  •  Application -> Other -> UbuntuLock എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട് വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുക.
  • ജാലകത്തിലെ Lock എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍ സിസ്റ്റം പാസ്‌വേഡ് ആവശ്യപ്പെടും.സിസ്റ്റം പാസ്‌വേഡ് നല്കി കഴിഞ്ഞാല്‍ ആ ഫോല്‍ഡറിനെ സംരക്ഷിക്കാന്‍ നാലക്ക പാസ്‌വേഡ് നല്‍കുക.
  • പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.
  • ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കണമെങ്കില്‍ Application -> Other -> UbuntuLock  എന്ന ക്രമത്തില്‍ വീണ്ടും സോഫ്റ്റ് വെയർ തുറന്ന് ജാലകത്തിലെ  Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലോക്ക് ചെയ്തിട്ടുള്ള ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും. ഇവയില്‍ നിന്നു് Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുക.
  •  ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും.

Click here to download Ubuntu lock

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...