ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 4 October 2016

English Maestro - A Digital Interactive Tool for Learning English - Std X

Updated Application On 04.10.2016
30.08.2016
ഡംബോ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും CATO എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കുവാനുള്ള ശ്രമങ്ങളിലൂടെ കേരളത്തിലെ അധ്യാപക വിദ്യാർത്ഥി സമൂഹത്തിന് സുപരിചിതനായ  കൊല്ലം ചവറ ഗവ.സ്‌കൂളിലെ അരുൺകുമാർ എ.ആർ. എന്ന അധ്യാപകൻ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫോണുകളിൽ നിഷ്‌പ്രയാസം ഉപയോഗിക്കാവുന്ന ഒരു ആപ് English Maestro എന്ന പേരിൽ തയ്യാറാക്കുകയുണ്ടായി.  Google Play Store ൽ നിന്ന് സൗജന്യമായി Download ചെയ്ത് ഇൻസ്റ്റോൾ ചെയ്യാവുന്ന ഈ Application  ൽ ആവശ്യമായ അപ്ഡേഷൻ അദ്ദേഹം ചെയ്തു വരുന്നു.
  പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളിലെ വീഡിയോകൾ, പഠനപ്രവർത്തനങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഗ്രാമർ, ഭാഷാ നൈപുണികളുമായി ബന്ഡപ്പെട്ട ഗെയിമുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ Application.


എന്നാൽ സ്മാർട്ട് ഫോണുകളിൽ മാത്രം ഉപയോഗിക്കാവുന്ന ആപ്ലിക്കേഷൻ ക്ലാസ് റൂമുകളിൽ ഉപയോഗപ്പെടുത്തുന്നതിലെ പരിമിതികൾ മനസ്സിലാക്കിയ അരുൺ സർ അതിനു പരിഹാരമായി കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ ഒരു Interactive Offline Softwre  നിർമിച്ചു കഴിഞ്ഞിരിക്കുന്നു.
ഈ സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യുവാനായി മാത്രം ഒരു വെബ്‌സൈറ്റും (http://www.englishmaestro.in/) നിർമ്മിച്ച് തൻറെ ആത്മാർത്ഥതയും പ്രതിബദ്ധതയും പ്രകടമാക്കുകയാണ് ഈ അധ്യാപകൻ. 

എല്ലാം കച്ചവട വത്കരിക്കപ്പെടുന്ന കാലത്തിനു തിരുത്തായി ലാഭേച്ഛ കൂടാതെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം അധ്യാപകരെ  പ്രോത്സാഹിപ്പിക്കേണ്ടതും അവരുടെ ഉദ്യമങ്ങളെ സമൂഹത്തിനു പരിചയപ്പെടുത്തേണ്ടതും പൊതുവിദ്യഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും കടമയാണ്.

അതിനാൽ ഈ സോഫ്റ്റ് വെയറിനെ കുറിച്ചുള്ള വിവരങ്ങൾ പരമാവധി ഷെയർ ചെയ്യപ്പെടണം. അധ്യാപകരിലേക്കും കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ഇത് എത്തണം. വരും കാലങ്ങളിൽ മറ്റു വിഷയങ്ങളുടെ പഠനത്തിനും ക്ലാസ് റുമൂകളിൽ  ആവിഷ്കരിക്കാവുന്ന ഈ നൂതനമായ ആശയത്തെ വിദ്യാഭ്യാസ വിചക്ഷണരും അധികാരികളും അറിയണം. 
നിങ്ങൾ ഉപയോഗിക്കുക.... കൂടാതെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക....പരവാവധി ഷെയർ ചെയ്യാൻ മറക്കല്ലേ..................
<hr>
Click Here For Other Resources from Mr. Arun Kumar A R

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...