അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Sunday, 3 July 2016

DayDateMathemagic

ദിനഗണിതം


                     -എം എൻ പ്രമോദ് മൂർത്തി , 
   TSNMHS കുണ്ടൂര്ക്കു ന്ന്


ഈ വര്ഷം/ ഞങ്ങളുടെ വിദ്യാലയത്തിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ തനതു പരിപരിപാടിയായി പരീക്ഷിക്കുന്ന ഒരു പ്രവര്ത്തിനത്തെക്കുറിച്ച്.........

സംഖ്യാബോധംചതുഷ്ക്രിയകള്‍അവയുടെ ക്രമം.....തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനമില്ലായ്മയാണല്ലോ ഗണിതത്തിനോട് കുട്ടികള്ക്ക്െ അകല്ച്ച തോന്നുവാനുള്ള പ്രധാനകാരണമായി കണ്ടെത്തപ്പെട്ടിരിക്കുന്നത്.......ഞങ്ങളുടെ വിദ്യാലയത്തിലും സ്ഥിതി മറിച്ചല്ല....... ഇതിനെ മറികടക്കാന്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ഒരു ഗണിതവിനോദമാണ്"ദിനഗണിതം".

ഒരു ദിവസത്തിന്റെ തിയ്യതിയിലെ അക്കങ്ങളെ അടിസ്ഥാന ഗണിതക്രിയകളുപയോഗിച്ച് വ്യത്യസ്തവിലകളുള്ള സത്യവാക്യങ്ങളായി എഴുതുക എന്നതാണ് ഇതിന്റെ പ്രവര്ത്തലനം...


eg : ദിനം : 02-07-2016
ഗണിതം : 0+2+0+7 = 2+0+1+6 ( 9 = 9 )

ദിവസംമാസം എന്നിവയിലെ അക്കങ്ങള്‍ ഉപയോഗിച്ച് LHS ഉം കൊല്ലത്തിലെ നാല് അക്കങ്ങള്‍ ഉപയോഗിച്ച് RHS ഉം തുല്യമാക്കി സമവാക്യം രൂപീകരിച്ചിരിക്കുന്നുഇവിടെ സങ്കലനക്രിയ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്അക്കങ്ങളുടെ ക്രമം മാറ്റിയിട്ടുമില്ല....

ഒരു ദിവസത്തെ തീയ്യതി തന്നെ പല വ്യത്യസ്ത മാര്ഗ്ഗuങ്ങളില്‍ ചിലപ്പോള്‍ ഇതുപോലെ എഴുതാന്‍ പറ്റിയേക്കും.

ദിനം : 02-07-2016

ഗണിതം : 0+2+0+7 = 2+0+1+6 9 = 9 )

: ( 0+2 ) x ( 0+7 ) = -2+0+16 ( 14 =14 )

: √( 0+2+0+7 ) = 2+0+16 3 = 3)

: ( 0+2+0 )7 = ( 2+0 )1+6 128 = 128 )

: 0+20+7 = 20+1+6 ( 27 = 27 )

: (0!+20)/7 = (2+0!) x 163 = 3 )
(0! = ക്രമഗുണിതം - factorial)


: 0x2x0x7 = 2x0x1x6 (0=0 )

: 0+207 = 201+6 (207 = 207 )
….....................................
….....................................

ഇങ്ങിനെ കുട്ടികള്‍ അവര്ക്കു കണ്ടത്താന്‍ കഴിയുന്ന പരമാവധി സമവാക്യങ്ങള്‍ കടലാസിലെഴുതി "ഉത്തരപ്പെട്ടിയില്‍"നിക്ഷേപിക്കണം....... ഇതാണ് ദിനഗണിതത്തിന്റെ പ്രവര്ത്തaനം......
ഏറ്റവും കൂടുതല്‍ സമവാക്യങ്ങള്‍ ശരിയായി എഴുതുന്നവര്ക്ക്i ഒരു ചെറിയ സമ്മാനം കൂടി പ്രഖ്യാപിച്ചപ്പോള്‍ ഉത്തരപ്പെട്ടിയുടെ വലിപ്പം മാറ്റേണ്ടിവന്നു.....!!!

കൂടാതെ ഗണിതക്ലബ്ബില്‍ ഇതുവരെയായി ചേരാതിരുന്ന ചിലര്‍ സാര്‍,ഇനി മാത്സ്ക്ലബ്ബില്‍ ചേരാന്‍ പറ്റ്വോ ??” എന്ന അന്വേഷണവുമായി സ്റ്റാഫ് റൂമിലേക്കും.............

ദിവസേന സമ്മാനം കൊടുക്കല്‍ പുലിവാലായപ്പോള്‍ സമ്മാനം ആഴ്ചയിലേക്ക് മാറ്റി...
അപ്പോഴും പെട്ടിയുടെ വലിപ്പം കുറഞ്ഞിട്ടില്ല.......അതിലേക്കു വീഴുന്ന ഉത്തരങ്ങളുടെ എണ്ണവും.....
ഉപകാരപ്രദമാണെങ്കില്‍ വേണമെങ്കില്‍ പങ്കുവയ്ക്കാം.......

By:
ഗണിതശാസ്ത്ര ക്ലബ്ബ്,
TSNMHS കുണ്ടൂര്ക്കു ന്ന്
മണ്ണാര്ക്കാaട്
പാലക്കാട്
04924-236541


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...