||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Wednesday 30 March 2016

PhoQuiz: GQuizMaker v2.0



QUIZ MAKER എന്ന പേരില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ മുമ്പ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആദ്യ വേര്‍ഷനില്‍ ടെക്‌സ്റ്റ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെങ്കില്‍ ഈ പുതിയ വേര്‍ഷനില്‍ ചിത്രങ്ങളും അവയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. 
  • ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറിലെ ഡെസ്ക‌ടോപ്പില്‍ Extract ചെയ്ത് ഇതിനുള്ളിലെ gq.sh എന്ന ഫയലിന് പെര്‍മിഷന്‍ നല്‍കി ഡബിള്‍ ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ വഴി പ്രവര്‍ത്തിപ്പിക്കുക. 
  • Root Password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക. 
  • Application -> Accessaries -> Pho Quiz Image based Quiz Making Software വഴി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
  • തുറന്ന് വരുന്ന ജാലകത്തിലെ Create New Database എന്ന റേഡിയോ ബട്ടണ്‍ വഴി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം. 
  • ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ Quiz Masterന് അനുയോജ്യമായ Username, Password ഇവ തിരഞ്ഞെടുക്കാനാവശ്യപ്പെടും . നമുക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുക. 
  • തുടര്‍ന്ന് ക്വിസ് പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ Username,  Password എന്നിവയാണ് നല്‍കേണ്ടത്. 
  • Use Existing Database എന്നതുപയോഗിച്ച് ക്വിസ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷിച്ച് അഭിപ്രായങ്ങളറിയിക്കാന്‍ മറക്കരുത് 

click here to download PhoQuiz: GQuizMaker v2.0

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...