ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 28 January 2015

Easy IT Calculator_V14_01 (ഒരു പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പുതിയ പതിപ്പ് )

modified and updated on 31.01.2015
 

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും ജോയിന്റ SITC യുമായ സ്പന്ദനത്തിന്റെ നല്ല സുഹൃത്ത് ശ്രി പി ബാബുരാജ് സര്‍ കഴിഞ്ഞ വര്‍ഷം Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ പരിചയപ്പെടുത്തിയിരുന്നു. ചില തിരുത്തുകളോടെയും മാറ്റങ്ങളോടെയും Easy IT Calculator V_14_01ന്റെ പരിഷ്ക്കരിച്ച പുതിയ പതിപ്പ് Easy IT Calculator V_14_02 അവതരിപ്പിക്കുകയാണ്.

ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ പതിപ്പില്‍ പ്രധാനമായി വരുത്തിയ ഒരു മാറ്റം ഷീറ്റില്‍ Details & IT Sections എന്ന ഒരു പുതിയ ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇതില്‍ വരുമാനത്തില്‍ നിന്നും നേരിട്ട് കുറക്കാവുന്ന കിഴിവുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും , 2014-15 ധനകാര്യവര്‍ഷത്തെ ഇന്‍കം ടാക്സ് നിരക്കും , 80G കിഴിവിന്റെ വിശദാംശങ്ങളും , rounding off രീതികളും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ( FY 2013-14 ) അനുവദനീയമായിരുന്ന 2000 രൂപയുടെ U/s 87A Rebate ( Total Income 500000 രൂപയില്‍ കവിയാതിരുന്നാല്‍ ) ഈ വര്‍ഷവും ലഭ്യമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആ റിബേറ്റും കൂടി ഉള്‍പ്പെടുത്തിയാണ് അടവാക്കേണ്ട ടാക്സ് , ഈ യൂട്ടിലിറ്റിയിലും കണക്കാക്കപ്പെടുന്നത്.

ഇക്കാലത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ വിരളമാണല്ലോ. അവരുടെ HRA സങ്കീര്‍ണ്ണങ്ങളായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും Data Entry എന്ന ടാബില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ HRA ചേര്‍ക്കാനുള്ള ഫീല്‍ഡുകള്‍, സൗകര്യര്‍ത്ഥം ഒരു പ്രത്യേക ബോക്സിനകത്താക്കി തന്നെ നല്‍കിയിട്ടുണ്ട്. HRA ചേര്‍ക്കുന്നതിനു മുമ്പ് ആ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ ഇന്‍കം ടാക്സ് നിയമത്തിലെ ഈ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കേണ്ടതാണ്. പഴയ പതിപ്പു പോലെ കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കിനോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റിയും മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി ബയോവിഷന്‍ വീഡിയോ ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇതും അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപയോക്താക്കളോട് വീണ്ടും അപേക്ഷിക്കുന്നു.

ശ്രദ്ധിക്കുക : DataEntry സൗകര്യപ്രദമാക്കുന്നതിന് Data collection എന്ന ഒരു പി.ഡി.എഫ് ഫയല്‍കൂടി attach ചെയ്യുന്നുണ്ട്. ഇത് download ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചു വച്ചാല്‍DataEntry ടാബിലെ field കളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ടൈപ്പു ചെയ്യാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഇതും , ഉബുണ്ടു 10.04 അധിഷ്ഠിതമായി തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിതന്നെയാണ്. ഒരു .ods (openoffice3.2)ഫയലാണ് ഈ Easy IT Calculator_V14_01. ഈ ഫയല്‍ ഷീറ്റില്‍, Disclaimer & User Guide , Details & IT Sections , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ ആറ് Coloured Tab കള്‍ ഉണ്ട്.

 1. ആദ്യം Disclaimer & User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്.
 2. തുടര്‍ന്ന് Details & IT Sections Tabല്‍ ക്ളിക്ക് ചെയ്ത് DataEntry യ്ക്കു വേണ്ട വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.
 3. ശേഷം DataEntry Tab ല്‍ ക്ളിക്കു ചെയ്ത് , Data collection ഷീറ്റില്‍ പൂരിപ്പിച്ച വിവരങ്ങള്‍ നോക്കി , അവ മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം ക്ളിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക.
 4. തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി .
 5. DataEntry കഴിഞ്ഞ് , ഷീറ്റ് മുഴുവനായി Save ചെയ്യുക.
 6. Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്


   
ചുവടെയുള്ള ലിങ്കില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
1. യൂട്ടിലിറ്റിഫയല്‍,(Modified on 31.01.2015)


കുറിപ്പ് : ഡൗണ്‍ലോഡ് ചെയ്തെടുത്ത open office ഫയല്‍ കഴിവതും ഉബുണ്ടു 10.04 ഉള്ള
സിസ്റ്റത്തില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ.
മാന്യ ഉപയോക്താക്കള്‍ Feedback അറിയിക്കൂ !!

1 comment:

 1. നമുക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്?!!
  നമുക്ക് ഉപകാരപ്പെടും വിധം ഇത്തരത്തിലുള്ള ഒരു income tax calculator തയ്യാറാക്കിയ ബാബുരാജ് സര്‍ തീര്‍ച്ചയായും നമ്മുടെ feed back പ്രതീക്ഷിക്കുന്നു ണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച feed back തന്നെയാണ് ഇത്തവണത്തെ മാറ്റങ്ങള്‍ക്ക് കാരണം....
  ഒരു comment കൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പിന്നെ എന്തിനീ വൈമനസ്യം..?

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...